സമൂഹത്തെ വെല്ലുവിളിക്കുന്ന മോഹന്‍ലാല്‍

By Super

ജീവിതം ഉത്സവം പോലെ ആഘോഷിച്ച് തീര്‍ക്കണമെന്ന അഭിപ്രായക്കാരനാണ് മോഹന്‍ലാല്‍. രതിയും പ്രണയവും മദ്യവുമൊക്കെ മതിയാവോളം ആസ്വദിക്കണമെന്നും എന്നാല്‍ അതൊന്നും മറ്റുളളവര്‍ക്ക് ശല്യമാകരുതെന്നുമൊക്കെയുളള ജീവിതവീക്ഷണം തുറന്നു പറയാനുളള ധൈര്യവും മോഹന്‍ലാലിന് സ്വന്തം...

രാജീവ് നാഥിന്റെ പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവും സദാചാര മൂല്യങ്ങളുടെ സാമ്പ്രദായിക ന്യായങ്ങള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്തയാളാണ്. മാനുഷിക വികാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരു സമൂഹത്തിനും അധികാരമില്ലെന്ന തത്ത്വശാസ്ത്രമാണ് അയാളുടേത്.. സിദ്ധാര്‍ത്ഥന്‍ എന്ന സിനിമാ സംവിധായകന്‍.

ഉഷ എന്നൊരു ഹോമിയോ ഡോക്ടറുമുണ്ട് ഈ ചിത്രത്തില്‍. ഭര്‍ത്താവ് ഉളളപ്പോള്‍ തന്നെ സിദ്ധാര്‍ത്ഥനുമായി ബന്ധം കാത്തു സൂക്ഷിക്കുകയും അത് തുറന്നു പറയുകയും ചെയ്യുന്ന കഥാപാത്രം. റീനാ ബഷീറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ ബന്ധങ്ങളെക്കുറിച്ചുളള പൈങ്കിളി സ്വപ്നങ്ങളില്‍ ആണ്ടു മയങ്ങുന്ന പ്രേക്ഷകരുടെ തലയ്ക്കേല്‍ക്കുന്ന അടികളായിരിക്കും ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളും അവരുടെ ജീവിത വീക്ഷണവും.

കല്‍പനയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ രാജി. ലൈംഗിക തൊഴിലാളിയ രാജി സിദ്ധാര്‍ത്ഥന്റെ സുഹൃത്തുമാണ്. ഹാസ്യ വേഷങ്ങളില്‍ തളച്ചിടപ്പെട്ട കല്‍പനയുടെ അഭിനയശേഷി വെളിപ്പെടുത്തുന്ന ശക്തമായ കഥാപാത്രമായിരിക്കും ഇത്.

ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്ന സിദ്ധാര്‍ത്ഥനെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യാക്കാരനായ ഇംഗ്ലീഷ് നോവലിസ്റ്റിന്റെ വേഷമാണ് അനൂപ് മേനോന്. ആദിയെന്ന 25 വയസുകാരന്‍ നോവലിസ്റ്റ്. അനൂപ് തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും.

ലക്ഷ്മി ഗോപാലസ്വാമിയാണ് ആദിയുടെ ഭാര്യ പത്മയുടെ വേഷത്തിലെത്തുന്നത്. സ്ത്രീയെന്നാല്‍ ലജ്ജാവതിയായിരിക്കണമെന്ന സമൂഹനിഷ്ഠയെ വെല്ലുവിളിക്കുന്ന കഥാപാത്രമാണ് പത്മ. ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാന്‍ താലിച്ചരടിന്റെ ഉറപ്പെന്തിന് എന്ന പത്മയുടെ ചോദ്യം സമൂഹത്തെ പൊളളിക്കുന്നതാണ്.

Read more about: mohanlal anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X