പ്രേതം പറഞ്ഞ കൊലപാതക രഹസ്യം
സിദ്ധാര്‍ത്ഥന്റെ ആത്മസുഹൃത്തായ വൈദ്യനാഥനെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. സിദ്ധാര്‍ത്ഥന്റെ ആത്മാവുമായി സംവദിക്കാന്‍ ശേഷിയുളളയാളാണ് ഡോക്ടര്‍ വൈദ്യനാഥന്‍. സൈക്കിളില്‍ മാത്രം സഞ്ചരിക്കുന്ന വൈദ്യനാഥന് ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമൊക്കെ വ്യത്യസ്തമായ കാഴ്ചപ്പാടാണ്.
മരണം ഒരു ജീവിതത്തെയും അവസാനിപ്പിക്കുന്നില്ലെന്നും ആത്മാവ് നമ്മോടൊപ്പം ഭൂമിയില്‍ തന്നെയുണ്ടെന്നും അയാള്‍ കരുതുന്നു. ജീവിച്ചിരിക്കുന്നവരെക്കാള്‍ കൂടുതല്‍ മരിച്ചവരുടെ ആത്മാക്കളാല്‍ സമ്പന്നമാണ് ഭൂമിയെന്നും ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ആത്മാക്കളുമായി സംവദിക്കാനാകുമെന്നുമാണ് അയാളുടെ തത്ത്വശാസ്ത്രം. സിദ്ധാര്‍ത്ഥന്റെ കൊലപാതക രഹസ്യം വെളിപ്പെടുന്നത് അയാളിലൂടെയാണ്.
വൈദ്യനാഥന്‍ വഴി സിദ്ധാര്‍ത്ഥന്റെ കൊലപാതക രഹസ്യം അറിയുന്ന ആദി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം പുറംലോകവുമായി ആ രഹസ്യം പങ്കുവെയ്ക്കാന്‍ ഒരു നോവലെഴുതുകയാണ് അയാള്‍. നോവലിലൂടെയാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതക രഹസ്യം ജനമറിയുന്നത്.
സംവിധായകന്‍ രഞ്ജിത്താണ് ഈ ചിത്രത്തിലെ ഗാനം രചിച്ചത്. ഷഹബാസ് അമന്റേതാണ് സംഗീതം. ഛായാഗ്രഹണം രാമചന്ദ്രബാബു.
നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, മണിയന്‍പിളള രാജു, കെ ബി വേണു, മുരുകന്‍, സിന്ധുമേനോന്‍, സംവൃതാ സുനില്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications