സുഗുണന് വെറുതേ ഒരു ബിന്ദു
കരിയറിലെ ഏറ്റവും മോശപ്പെട്ട കാലത്തിലൂടെ കടന്നു പോവുകയാണ് നടന്‍ ജയറാം. ഒരുകാലത്ത് ഷുവര്‍ ബെറ്റുകളായിരുന്നു ജയറാം ചിത്രങ്ങള്‍. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. മടുപ്പിക്കാത്ത നര്‍മ്മവും സെന്റിമെന്റ്സുമൊക്കെയായി ജയറാം തന്റേതായ ഒരിടം മലയാളിപ്രേക്ഷകന്റെ മനസില്‍ സ്ഥാപിച്ചിരുന്നു.
സത്യന്‍ അന്തിക്കാടും മോഹന്‍ലാലുമായി വീണ്ടും അടുത്തതോടെ ജയറാമിന് ശനിദശയായി. ജയറാമിന്റെ കസേര ദിലീപ് തട്ടിയെടുക്കുക കൂടി ചെയ്തതോടെ അര്‍ത്ഥമില്ലാത്ത സിനിമാകൂത്തുകളിലേയ്ക്ക് ഈ പാവം നായകന്‍ നടന്നു കയറി. അങ്ങനെയാണ് ജയറാം ചിത്രങ്ങള്‍ ബോക്സോഫീസ് ദുരന്തങ്ങളായത്.
വീണ്ടും ഒരു ജയറാം ചിത്രം റിലീസ് കാത്തു നില്‍ക്കുമ്പോള്‍ ആമുഖമായി ചിലത് പറയാതെ വയ്യ. വെറുതേ ഒരു ഭാര്യയെന്ന ഈ ചിത്രത്തെ ഏറ്റവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് അതിലെ നായകവേഷം ചെയ്ത ജയറാം തന്നെയായിരിക്കും. ഒരു തുടക്കക്കാരന്‍ തന്റെ ആദ്യചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നതിനെക്കാളേറെ നെഞ്ചിടിപ്പോടെയാണ് ജൂലൈ 18 എന്ന തീയതിക്കു വേണ്ടി അദ്ദേഹം കാത്തിരിക്കുക.
കെ ഗിരീഷ് കുമാറിന്റെ തിരക്കഥയില്‍ അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തികച്ചും ഒരു കുടുംബ ചിത്രമാണ്. ജയറാമിനെ കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കിയ അയലത്തെ അദ്ദേഹം, കടിഞ്ഞൂല്‍ കല്യാണം എന്നിവയൊക്കെ പോലെ രസകരവും എന്നാല്‍ അല്‍പം കാര്യവുമുളള പ്രമേയമാണ് വെറുതേ ഒരു ഭാര്യ കൈകാര്യം ചെയ്യുന്നത്.
എല്ലാ ഭര്‍ത്താക്കന്മാരെയും പോലൊരു ഭര്‍ത്താവാണ് സുഗുണനും. ഭാര്യയുടെ ജോലി കുടുംബം നോക്കലാണെന്ന് കട്ടായം പറയുന്ന ഒരു മെയില്‍ ഷോവനിസ്റ്റ്. ഭാര്യയെന്തു ചെയ്യുന്നുവെന്ന് ചോദിച്ചാല്‍, ഓ അവള്‍ വീട്ടില്‍ ചുമ്മാ നില്‍ക്കുകയാണെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു പോകുന്ന, പെണ്ണുങ്ങള്‍ അങ്ങനെയൊക്കെ നിന്നാല്‍ മതിയെന്ന് നിശ്ചയിച്ചുറപ്പിച്ച ഭര്‍ത്താവാണ് സുഗുണന്‍.
കെഎസ്‍ഇബിയിലെ ഓവര്‍സിയറായ സുഗുണന്, ഒരു യൂണിറ്റ് വൈദ്യുതി പോലും പാഴാകുന്നത് സഹിക്കില്ല. ഭാര്യ ബിന്ദുവും മകള്‍ അഞ്ജനയുമൊക്കെ എന്നും വഴക്കു കേള്‍ക്കുന്നതിന്റെ ഒരു കാരണം സുഗുണന്റെ വൈദ്യുതി കണിശതയാണ്. സുഗുണന്റെ സത്യസന്ധതയും ലളിതജീവിതവും നാട്ടുകാര്‍ വിലമതിക്കുന്നുണ്ട്. അതുകൊണ്ട് നാട്ടിലെ ഏത് പൊതുകാര്യത്തിനും സുഗുണനുണ്ടാവും.
അടുത്ത പേജില്‍...
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍


Click it and Unblock the Notifications