For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യ പണിമുടക്കിയാല്‍ സംഭവിക്കുന്നത്...

  By Staff
  |

  സുഗുണന് വെറുതേ ഒരു ബിന്ദു -2
  എന്നാല്‍ ഭാര്യ ബിന്ദുവിന് പുറത്തിറങ്ങാന്‍ അവകാശമില്ല. അടുക്കള, കിണറ്റിന്‍കര, വിറകുപുര, കിടപ്പുമുറി എന്നിങ്ങനെ അവളുടെ ലോകം സുഗുണന്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. വീട്ടുകാര്യങ്ങളൊക്കെ ചിട്ടയോടുകൂടി കൈകാര്യം ചെയ്യുന്ന ബിന്ദുവിനെ ഒരിക്കലും അംഗീകരിക്കാന്‍ സുഗുണന്‍ തയ്യാറല്ല. പുകഴ്ത്തിയാല്‍ പെണ്ണുങ്ങള്‍ കേറി ഞെളിയുമെന്നാണ് അയാളുടെ സിദ്ധാന്തം.

  തന്റെ സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഇടപെടാനോ വര്‍ത്തമാനം പറയാനോ സുഗുണന്‍ ബിന്ദുവിനെ അനുവദിക്കാറില്ല. ഒരു പൊതുചടങ്ങിനും അവളെയും കൊണ്ട് പോവുകയുമില്ല. എങ്കിലും വീട്ടില്‍ തന്റേതായ ലോകത്ത് ഒതുങ്ങിക്കൂടുന്ന മാതൃകാഭാര്യയായി ബിന്ദു ജീവിക്കുന്നു. ഭര്‍ത്താവില്‍ നിന്ന് ഏതൊരു ഭാര്യയും കൊതിക്കുന്ന വാത്സല്യമോ സ്നേഹമോ അഭിനന്ദനമോ തനിക്ക് കിട്ടില്ലെന്നറിഞ്ഞിട്ടും പരാതിയൊന്നുമില്ലാതെ കഴിയുന്ന വീട്ടമ്മയാണ് ബിന്ദു.

  ഭര്‍ത്താവുമായി ചില്ലറ തട്ടുംമുട്ടുമൊക്കെയുണ്ടെങ്കിലും ഏറെക്കുറെ അവള്‍ സന്തോഷവതിയാണ്. എന്നാല്‍ അവളും ഒരു മനുഷ്യസ്ത്രീയല്ലേ. എത്രകാലം സഹിക്കും, ഒരു കാട്ടുമാക്കാന്റെ കാട്ടാളനീതി. ഒരു ദിവസം ഇരുവരും തമ്മിലുളള വഴക്കു മൂത്തു. സുഗുണന്റെ അധിക്ഷേപവും പെരുമാറ്റവും സഹിക്ക വയ്യാതെ അവളൊരു തീരുമാനമെടുത്തു. ഇനി വീട്ടുജോലിയൊന്നും ചെയ്യില്ല.

  സാധാരണ പെട്ടിയുമെടുത്ത് പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോകുന്ന ഭാര്യമാരെയാണ് നാം സിനിമയില്‍ കാണുക. ഇവിടെ ബിന്ദു എങ്ങും പോകുന്നില്ല. താനിനി വീട്ടില്‍ ഒരു ജോലിയും ചെയ്യില്ലെന്ന് തീരുമാനിച്ച് അവിടെത്തന്നെ തുടരുകയാണ്.

  ആണുങ്ങളില്‍ ആണായിപ്പിറന്നവനല്ലേ സുഗുണന്‍. വിട്ടുകൊടുക്കാനാകുമോ? ഭാര്യയുയര്‍ത്തിയ വെല്ലുവിളി അയാള്‍ ഏറ്റെടുക്കുന്നു. ഓ ഭാര്യ വെറുതേ വീട്ടിലിരിക്കുകയാ എന്ന് പുറത്തു പറയുമ്പോള്‍, എന്തൊക്കെയാണ് അവള്‍ വീട്ടില്‍ ചെയ്യുന്നതെന്ന് അയാള്‍ പതിയെ പതിയെ മനസിലാക്കുകയാണ്. അതിസുന്ദരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ നമ്മുടെ വീടിന്റെ ചിത്രം വരച്ചിടുകയാണ് ഗിരീഷ് കുമാറും അക്ബറും ചേര്‍ന്ന്.

  സുഗുണനെ ജയറാമും ബിന്ദുവിനെ ഗോപികയും അവതരിപ്പിക്കുന്നു. ഗോപികയുടെ അവസാന ചിത്രമാണിത്. ജൂലൈ 17ന് വിവാഹിതയാകുന്ന ഗോപികയ്ക്ക് ഭര്‍ത്താവ് അജിലേഷുമൊത്ത് പിറ്റേന്ന് ഈ ചിത്രം കാണാം. എന്താണ് ഭാര്യയുടെ വിലയെന്ന് സ്വന്തം ഭര്‍ത്താവിനെ അറിയിക്കാന്‍ ഇതിലും നല്ലൊരവസരം വേറെ കിട്ടില്ല.

  ഇന്നസെന്റ്, ജഗതി, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ തമാശയുടെ മൊത്തക്കച്ചവടക്കാര്‍ മുഴുവനുമുണ്ട് ഈ ചിത്രത്തില്‍. രസകരമായ ഒരു കുടുംബചിത്രത്തിന്റെ ചേരുവകളെല്ലാം തന്റെ ചിത്രത്തിലുണ്ടെന്നാണ് സംവിധായകന്‍ അക്ബര്‍ സാക്ഷ്യപ്പെടുത്തുന്നത്.

  പിരമിഡ് സായ്‍മീറയാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. സലാഹുദ്ദീനാണ് നിര്‍മ്മാതാവ്.

  വയലാര്‍ ശരത്തിന്റെ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ശ്യാം ധര്‍മ്മന്‍.

  മുന്‍ പേജില്‍

  ബന്ധപ്പെട്ട വാര്‍ത്തകള്‍
  വെറുതേ ഒരു ഭാര്യ ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X