കാസാ ബ്ലാങ്കയില്‍ തിരക്കഥയൊരുങ്ങുന്നു
ആദ്യ ചിത്രം ഗംഭീര വിജയമായപ്പോള്‍ തനിക്ക് പിന്നാലെ ഓടിക്കൂടിയ നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തി അക്‍ബര്‍ ഒരു കഫേ തുടങ്ങുകയാണ് ചെയ്തത്. കാസാ ബ്ലാങ്കയെന്നൊരു കോഫീഷോപ്പ്. നദീതീരത്ത് കാസാബ്ലാങ്ക പണിയാന്‍ തിരക്കഥയൊരുക്കിയത് പ്രകൃതിയാണെന്ന് തോന്നും അത് കണ്ടാല്‍. അങ്ങനെയൊരു സംരംഭത്തിനു പിന്നില്‍ അക്‍ബറിന് വ്യക്തമായ ഉദ്ദേശമുണ്ടായിരുന്നു.
കാസാ ബ്ലാങ്കയെന്നാല്‍ നാട്ടുകാര്‍ക്ക് അഞ്ചു രൂപ നിരക്കില്‍ കാപ്പിയും കടിയും വിറ്റ് കാശുണ്ടാക്കാനായി തുടങ്ങിയ സംരംഭമല്ല. അക്‍ബര്‍ അഹമ്മദും കാമുകി ദേവയാനിയും കാമറാമാന്‍ കെവിനും സത്യനാരായണനും ബാലേട്ടനുമൊക്കെയടങ്ങുന്ന ഒരു സംഘത്തിന് ഭാവിയ്ക്കുളള ഊര്‍ജമാകുന്നത് ഈ കഫേയാണ്.
സിനിമയാണ് എല്ലാവരുടെയും ജീവിതം. അവര്‍ ശ്വസിക്കുന്നതും ശബ്ദിക്കുന്നതും സിനിമ, ഹൃദയതാളവും നാഡീചലനവും നിയന്ത്രിക്കുന്നതും സിനിമ. എങ്ങനെയെങ്കിലുമുളള സിനിമയല്ല അവരുടെയുളളില്‍. കാമ്പും കഴമ്പുമുളള, വ്യത്യസ്തതയുളള, സംവദിക്കുന്ന സിനിമ.
കാസാ ബ്ലാങ്ക കണ്ടാല്‍ തന്നെയറിയാം. അതൊരു വ്യത്യസ്തമായ ഇടമാണെന്ന്. പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ പോസ്റ്ററുകള്‍ കൊണ്ടാണ് ചുവരുകള്‍ വേര്‍തിരിച്ചിരിക്കുന്നത്. അരവിന്ദനും രാമു കാര്യാട്ടും ഈ ഭിത്തിയിലിരുന്ന് നമ്മെ നോക്കുന്നു. അവരുടെ ചിത്രങ്ങളുടെ മങ്ങാത്ത ഓര്‍മ്മകളാണ് ഈ സംഘത്തെ മുന്നോട്ട് നയിക്കുന്നത്.
ആദ്യ ചിത്രം വന്‍വിജയമായെങ്കിലും അതൊരു ഇംഗ്ലീഷ് ചിത്രത്തിന്റെ മോഷണമാണെന്ന ആരോപണം അക്‍ബറിനെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട്. ആ നിരാശ ഒരു വാശിയായി മാറി. മലയാള സിനിമയില്‍ തനിക്കു മാത്രം പറയാന്‍ കഴിയുന്ന ഒരു ഇതിവൃത്തം തേടിയാണ് അയാള്‍ ഇപ്പോള്‍ അലയുന്നത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍![]()


Click it and Unblock the Notifications