കാസാ ബ്ലാങ്കയില്‍ തിരക്കഥയൊരുങ്ങുന്നു
കാസാ ബ്ലാങ്കയില്‍ തിരക്കഥയൊരുങ്ങുന്നു - 2
കാസാ ബ്ലാങ്കയുടെ ചുവരുകള്‍ക്കു പോലും അറിയാം, പുതുമയ്ക്കു വേണ്ടിയുളള അയാളുടെ കൊതിയുടെ ആഴം. തികച്ചും അവിചാരിതമായി അയാളുടെ മുന്നില്‍ ഒരു കഥ വീണു കിട്ടുന്നു. കഥയല്ല, സിനിമയില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന ഒരു താരത്തിന്റെ ജീവിതം. ആരും പറയാത്ത ഒരു സിനിമയുടെ ജ്വാല ആ ജീവിതത്തില്‍ നിന്ന് അക്‍ബര്‍ അഹമ്മദ് ചൂണ്ടിയെടുത്തു.
അജയചന്ദ്രന്‍ എന്ന സൂപ്പര്‍താരത്തിന്റെ ജീവിതത്തിലാണ് അക്‍ബറിന്റെ സിനിമാ കണ്ണുകള്‍ പതിഞ്ഞത്. മാളവിക എന്ന നടിയും അജയചന്ദ്രനുമായുളള ബന്ധത്തില്‍ നിന്ന് തന്റെ പുതിയ സിനിമയ്ക്കു വേണ്ട വിഭവം അയാള്‍ കണ്ടെടുത്തു. ചിത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി, ലൊക്കേഷനുകള്‍ തേടി തന്റെ കാമറയുമായി അക്‍ബര്‍ അലയുന്നു. കൂട്ടിന് അയാളുടെ കാമുകി ദേവയാനിയും.
ആ യാത്രയും അവിടെ അയാള്‍ നേരിടുന്ന ഒട്ടും പ്രതീക്ഷിക്കാത്ത അനുഭവങ്ങളുമാണ് തിരക്കഥയുടെ കഥ.
പ്രിഥ്വിരാജാണ് അക്‍ബര്‍ അഹമ്മദിന് ജീവന്‍ നല്‍കുന്നത്. ദേവയാനിയുടെ വേഷത്തില്‍ സംവൃതയും അഭിനയിക്കുന്നു. കെവന്‍പോള്‍ എന്ന കാമറാമാനെ അവതരിപ്പിക്കുന്നത് നിഷാന്ത് സാഗറാണ്. സൂപ്പര്‍താരം അജയചന്ദ്രനായി അനൂപ് വേഷമിടുന്നു. ദേശീയ അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുന്ന പ്രിയാമണിയാണ് മാളവികയാകുന്നത്.
നന്ദനത്തിനു ശേഷം പ്രിഥ്വിരാജും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തിരക്കഥ. ക്ലാസ്‍മേറ്റ്സ് പോലെ അത്യുജ്ജ്വലമായ തിരക്കഥയാണത്രേ തിരക്കഥയുടേത്. സിനിമയ്ക്കുളളിലെ കഥയെന്നോ കഥയ്ക്കുളളിലെ കഥയെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ഈ ചിത്രം വ്യത്യസ്തമായ ട്രീറ്റ്മെന്റും വിഷ്വലുകളും കൊണ്ട് മലയാളിയുടെ ഹൃദയത്തില്‍ ഇടം നേടുമെന്നാണ് സംവിധായകന്‍ പ്രതീക്ഷിക്കുന്നത്.
എം ജെ രാധാകൃഷ്ണനാണ് കാമറ. റഫീക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് ശരത് ഈണമൊരുക്കുന്നു. വര്‍ണചിത്രയുടെ ബാനറില്‍ രഞ്ജിത്തും സുബൈറുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
മുന്‍പേജില്‍


Click it and Unblock the Notifications