അനുപമയെ പ്രണയിച്ച മുസാഫിര്‍

By Staff

റഹ്മാനെ നായകനാക്കി പ്രമോദ് പപ്പന്‍ ഗള്‍ഫിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹുമയൂണ്‍ മുസാഫിര്‍.

സംഗീതപരിപാടികളുമായി നടക്കുന്ന ഹുമയൂണ്‍ എന്ന മുസാഫിറിന്റെ വേഷമാണ് റഹ്മാന്. ദുബായിലെ വമ്പന്‍ ബിസിനസ് ഗ്രൂപ്പായ പാര്‍വണ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എംഡി ജി കെ നായരുടെ മകള്‍ അനുപമയുമായി ഒരു പ്രത്യേക സാഹചര്യത്തില്‍ ഹുമയൂണ്‍ പ്രണയത്തിലാകുന്നു.

ജി കെ നായരാകട്ടെ, ഏറ്റവും അനുയോജ്യനായ വരനെ തന്റെ മകള്‍ക്കു വേണ്ടി കണ്ടെത്താനുളള അന്വേഷണത്തിലും. ഓഫീസിലെ മിടുക്കായ ശക്തിധരന്‍ എന്ന ചെറുപ്പക്കാരനിലാണ് ജി കെ നായരുടെ അന്വേഷണം ചെന്നെത്തിയത്.

ഒരു സംഗീത പരിപാടിയ്ക്കിടെ മുസാഫിറുമായി ഉണ്ടായ പരിചയം അതിനകം അനുപമയുടെ മനസില്‍ പ്രണയമായി വളര്‍ന്നിരുന്നു. അവനും അവളെ അതിരറ്റു സ്നേഹിച്ചു.

ബിസിനസ് ലോകത്തിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും പ്രാധാന്യമുളള വ്യത്യസ്തമായ ഒരു പ്രണയ കഥയാണ് ഹുമയൂണ്‍ മുസാഫിര്‍ പറയുന്നത്.

അനുപമയാകുന്നത് മംമ്ത മോഹന്‍ദാസാണ്. ഗ്ലാമര്‍ നായികയായും ഗായികയായും തെന്നിന്ത്യയില്‍ വിലസുന്ന മംമ്ത ഒരിടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ മടങ്ങിയെത്തുന്നത്. റഹ്മാന്‍ മംമ്ത താരജോടി പ്രേക്ഷകര്‍ക്ക് ഹരമാകുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ശക്തിധരനാകുന്നത് ബാലയാണ്. ജി കെ നായരുടെ വേഷം കൊച്ചിന്‍ ഹനീഫയ്ക്കും. പി ശശികുമാറും മാമുക്കോയയുമാണ് മറ്റ് പ്രധാന താരങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലെ ഏറെ കലാകാരന്മാരും ഈ ചിത്രത്തില്‍ വേഷമിടുന്നു.

നിര്‍മ്മാതാവ് സുനീര്‍ ഹംസയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ഈണം നല്‍കുന്നത്. കാമറ ഷൗക്കത്ത്.

പ്രമോദ് പപ്പന്റെ എബ്രഹാം ലിങ്കണ്‍ എന്ന ചിത്രത്തിലും റഹ്മാന്‍ കലാഭവന്‍ മണിക്കൊപ്പം പ്രധാന വേഷം ചെയ്തിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍


മംമ്തയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X