മിന്നാമിന്നിക്കൂട്ടമായി പറക്കുന്ന യുവത്വം
കൊച്ചിയിലെ സോഫ്റ്റ്‍വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളാണ് അഭിലാഷും മണികണ്ഠനും സിദ്ധാര്‍ത്ഥനും മുംതാസും ചാരുലതയും റോസ് മേരിയും കല്യാണിയുമടങ്ങുന്ന സംഘം.
പ്രണയിച്ച് വിവാഹം കഴിച്ച സിദ്ധാര്‍ത്ഥനും മുംതാസും താമസിക്കുന്ന ഫ്ലാറ്റില്‍ ഈ സംഘം മിക്കവാറും ഒന്നുചേരുന്നു. ഇവര്‍ക്കൊപ്പം ഇണക്കവും പിണക്കവും പരിഭവവും സൗഹൃദവും പ്രണയവും ഫ്ലാറ്റില്‍ വിരുന്നിനെത്തും. ഉല്‍സവം പോലെ ജീവിതം ആഘോഷിക്കുന്ന പുതിയ തലമുറയുടെ പരിഛേദമാണ് ഈ യുവസംഘം.
അഭിലാഷും ചാരുലതയും പ്രണയിനികളാണ്. അതുപോലെ മണികണ്ഠനും റോസ് മേരിയും തമ്മിലും ഇഷ്ടമുണ്ട്. മാണിക്കുഞ്ഞെന്നാണ് മണികണ്ഠന്റെ വിളിപ്പേര്. റോസ് മേരിയെ അവന്‍ റോസെന്ന് വിളിക്കുന്നു. കീരിയും പാമ്പുമാണ് ഏതുനേരവും ഇരുവരും. രണ്ടാം നാളാണോ എന്ന് ആര്‍ക്കും സംശയം തോന്നുന്ന വര്‍ത്തമാനവും പെരുമാറ്റവും. എങ്കിലും റോസിന് മാണിക്കുഞ്ഞിനെയും മാണിക്കുഞ്ഞിന് റോസിനെയും ജീവനാണ്.
എടുത്തടിച്ചുളള അവളുടെ വര്‍ത്തമാനവും ആരെയും കൂസാത്ത പെരുമാറ്റവുമാണ് മാണിക്കുഞ്ഞിനെ റോസിലേയ്ക്ക് അടുപ്പിച്ചത്. "ഇത്ര ചീപ്പായ നിന്നെ പ്രേമിക്കാന്‍ എന്റെ പട്ടി വരും" എന്നുപോലും മാണിക്കുഞ്ഞിന്റെ മുഖത്തു നോക്കി അവളൊരിക്കല്‍ പറഞ്ഞു. എന്നിട്ടും അവന് പിണക്കമില്ല. പരിഭവവും.
പ്രണയിക്കുന്നവരുടെ പിണക്കം പറഞ്ഞു തീര്‍ക്കാനുളള വേദിയാണ് സിദ്ധാര്‍ത്ഥ -മുംതാസ് ദമ്പതികളുടെ ഫ്ലാറ്റ്. വൈവാഹിക ജീവിതത്തില്‍ സീനിയര്‍ സ്ഥാനം ഉളളതു കൊണ്ടു തന്നെ തര്‍ക്കങ്ങള്‍ മിക്കതും ഇവരുടെ മധ്യസ്ഥതയില്‍ ഒത്തു ചേരുന്നു. പിറ്റേന്ന് വീണ്ടും പഴയ പടിയാകുമ്പോഴും മടുപ്പില്ലാതെ അവര്‍ മധ്യസ്ഥതയ്ക്കെത്തും.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications