അഭിലാഷും ചാരുവും ഇഷ്ടത്തിലാണ്, പക്ഷേ.......
മിന്നാമിന്നിക്കൂട്ടമായി പറക്കുന്ന യുവത്വം - 2
അഭിലാഷും ചാരുലതയും തമ്മിലും പ്രണയമാണ്. വീട്ടുകാരെ ധിക്കരിച്ച് ചാരുവിന്റെ കൈപിടിക്കാന്‍ മാത്രമുളള ധൈര്യമൊന്നും പക്ഷേ അഭിലാഷിനില്ല. അങ്ങനെയിപ്പൊ നീയെന്നെ കെട്ടേണ്ടെന്ന ലൈനിലാണ് ചാരുലത. ചെറിയമ്മയും വല്യമ്മയും വീട്ടിലെ പട്ടിയും ഗേറ്റു വാച്ചറുമൊക്കെ കണ്ട് ഇഷ്ടപ്പെട്ടിട്ട് നീയെന്നെ കെട്ടേണ്ടെന്ന് അഭിലാഷിന്റെ മുഖത്തു നോക്കി ചാരുലതയും പറഞ്ഞിട്ടുണ്ട്. എങ്കിലും അവരു തമ്മിലും ഇഷ്ടമാണ്. അവന്‍ അവളെയും അവള്‍ അവനെയും വല്ലാതെ സ്നേഹിക്കുന്നു.
സ്വന്തം അധ്വാനം കൊണ്ട് അഞ്ചക്ക ശമ്പളം വാങ്ങുന്ന പെണ്‍കുട്ടികളുടെ അന്തസും അഭിമാനവും സ്വത്വബോധവും ഈ പെണ്‍കുട്ടികള്‍ക്കുണ്ട്. പ്രണയത്തിന്റെ പേരില്‍ സ്വന്തം വ്യക്തിത്വം അടിയറ വെയ്ക്കാന്‍ തയ്യാറല്ലാത്തവര്‍. വ്യക്തിത്വത്തെ ജീവനെപ്പോലെ കാണുന്ന ഇവരുടെ കഥയാണ് കമലിന്റെ പുതിയ ചിത്രമായ മിന്നാമിന്നിക്കൂട്ടം പറയുന്നത്.
ഇന്ദ്രജിത്തും സംവൃതയുമാണ് സിദ്ധാര്‍ത്ഥനും മുംതാസുമാകുന്നത്. മണികണ്ഠന്‍ റോസ് മേരി ജോഡികളെ ജയസൂര്യയും റോമയും അവതരിപ്പിക്കുന്നു. അഭിലാഷിനെ നരേനും ചാരുലതയെ മീരാ ജാസ്മിനും അവതരിപ്പിക്കുന്നു. ക്ലാസ്‍മേറ്റ്സിലൂടെ ശ്രദ്ധേയയായ രാധികയാണ് കല്യാണിയുടെ വേഷം ചെയ്യുന്നത്.
യുവാക്കളുടെ മനസറിയുന്ന സംവിധായകന്‍ എന്ന ബഹുമതി നിലനിര്‍ത്തും വിധം ഹൃദ്യമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മിന്നാമിന്നിക്കൂട്ടത്തിന്റെ കഥ വികസിക്കുന്നത്. കഥയും തിരക്കഥയും കമലിന്റേതു തന്നെ. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ബിജി പാല്‍ ഈണം പകരുന്നു.
മനോജ് പിളള ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്ന മിന്നാമിന്നിക്കൂട്ടം നിര്‍മ്മിക്കുന്നത് നിഹാര്‍ ഫിലിംസിന്റെ ബാനറില്‍ രാഖിറാമാണ്. മുളകുപാടം ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു.
മുന്‍പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
മീരയുടെ ശാലീന അഴക് ![]()


Click it and Unblock the Notifications