ചില ട്വെന്റി20 വിശേഷങ്ങള്‍
ചിത്രീകരണത്തിന്റെ അന്ത്യഘട്ടത്തിലേയ്ക്ക് അടുക്കുകയാണ് അമ്മയുടെ മെഗാ ബജറ്റ് മള്‍ട്ടി സ്റ്റാര്‍ ചിത്രം ട്വെന്റി ട്വെന്റി. ചിത്രത്തിന്റെ കഥയോ മറ്റ് വിവരങ്ങളോ ഒന്നും പുറത്തു പോകാതിരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.
മലയാള സിനിമയിലെ ഏതാണ്ട് എല്ലാ താരങ്ങളും ഈ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിന്റെ കഥ തന്നെ ഒരു സര്‍ക്കസായിരുന്നത്രേ! ആര്‍ക്കും പ്രാധാന്യം കുറയാന്‍ പാടില്ല. ആര്‍ക്കും പ്രാധാന്യം കൂടാനും പാടില്ല. തങ്ങളുടേതായ ആരാധകരുടെ വലയം സൂപ്പര്‍താരങ്ങള്‍ക്കെല്ലാമുണ്ട്. ആരുടെയും മുന്നില്‍ കൊച്ചാകാന്‍ ഒരു സൂപ്പര്‍താരവും തയ്യാറാവില്ലല്ലോ.
അപ്പോള്‍ എങ്ങനെയുളള കഥയായിരിക്കും സിബി കെ തോമസ് - ഉദയ് കൃഷ്ണ ടീം ഒരുക്കിയിരിക്കുക. എന്തായിരിക്കും സിനിമയുടെ പ്രമേയം?
തുറുപ്പു ഗുലാന്‍, സിഐഡി മൂസ, കിലുക്കം കിലുകിലുക്കം, റണ്‍വേ, ലയണ്‍, ഡാര്‍ലിംഗ് ഡാര്‍ലിംഗ് എന്നിവയൊക്കെയാണ് ഈ ടീമിന്റെ പെട്ടെന്ന് മനസിലെത്തുന്ന ചിത്രങ്ങള്‍. ദിലീപിന്റെ ഭാഗ്യജോഡിയായിരുന്നു ഇവര്‍ ഒരുകാലത്ത്. ജോഷിക്കു വേണ്ടി ഇവരെഴുതിയ ചിത്രങ്ങളാണ് റണ്‍വേയും ലയണും. മുന്‍കാല ജോഷി ചിത്രങ്ങളുമായി ഇവ താരതമ്യം പോലും അര്‍ഹിക്കുന്നവയല്ല.
അറുപതിലേറെ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒരു കഥ. അത് സിനിമയായി അവതരിപ്പിക്കാനുളള സമയം പരമാവധി പോയാല്‍ മൂന്നു മണിക്കൂര്‍. സൂപ്പര്‍ താരങ്ങളുടെ സൂപ്പര്‍ ഈഗോയുമായി പടവെട്ടിക്കൊണ്ടേ ഏത് കഥാപാത്രത്തെയും സൃഷ്ടിക്കാനും മുന്നോട്ട് നീക്കാനും കഴിയൂ.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()
കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...? ![]()
![]()
![]()
ട്വെന്റി ട്വെന്റി ചിത്രങ്ങള്‍


Click it and Unblock the Notifications