twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കഥയുടെ പേരില്‍ പ്രതീക്ഷ വേണ്ട

    By Staff
    |

    കഥയുടെ പ്രസക്തിയെന്താണെന്നും ആ വിഭാഗത്തില്‍ വലിയൊരു പ്രതീക്ഷയൊന്നും വേണ്ടെന്നും ആരാധന തലയ്ക്കു പിടിക്കാത്ത സാധാരണ സിനിമാ പ്രേക്ഷകന് ബോധ്യപ്പെടാന്‍ ഇത്രയും വിവരങ്ങള്‍ ധാരാളം. പിന്നെ എല്ലാ താരങ്ങളും ഒന്നിക്കുന്ന ഒരു മികച്ച എന്റര്‍ടെയിനര്‍ എന്നതാണ് ട്വെന്റി ട്വെന്റിയുടെ പ്രസക്തി. ആ ഗണത്തില്‍ ജോഷിയെന്ന സംവിധായകന് എത്ര സംഭാവന ചെയ്യാനാകും എന്ന ചോദ്യം പ്രസക്തമാകുന്നത് അവിടെയാണ്.

    ഒരുകാലത്ത് കുടുംബ ചിത്രങ്ങളുടെ സംവിധായകനായിരുന്ന ജോഷി പിന്നീട് പ്രതികാര സിനിമകളിലാണ് തന്റെ മികവ് തെളിയിച്ചത്. ആക്ഷന്‍ സിനിമകളുടെ രാജാവ് എന്ന പദം മലയാളത്തില്‍ ജോഷിയ്ക്കാണ് ചേരുക. ലേലവും പത്രവും കമേഴ്സ്യല്‍ സിനിമയിലെ ആക്ഷന്‍ ചിത്രങ്ങളുടെ എതിരില്ലാ സംവിധായകനാക്കി ജോഷിയെ.

    എന്നാല്‍ പിന്നീടിറങ്ങിയ ദുബായ്, പ്രജ എന്നീ ചിത്രങ്ങള്‍ ജോഷിയുടെ ദുരന്തങ്ങളായിരിന്നു. സുരേഷ് ഗോപിയെ നായകനാക്കിയ ജന്മം എന്ന ചിത്രമാകട്ടെ, ഇനിയും പെട്ടിയ്ക്കുളളില്‍ നിന്ന് ഇറങ്ങിയിട്ടില്ല.

    പിന്നീട് ജോഷി ദിലീപിലേയ്ക്ക് തിരിഞ്ഞു. ലയണ്‍, റണ്‍വേ എന്നീ ചിത്രങ്ങള്‍ ശരാശരി വിജയവുമായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി പഴയ കുടുംബ ചിത്രങ്ങളുടെ കാലത്തേയ്ക്ക് തിരിച്ചു പോകാന്‍ മാമ്പഴക്കാലം എന്നൊരു സിനിമ ജോഷി തട്ടിക്കൂട്ടി. ശരാശരി സീരിയലിന്റെ നിലവാരം പോലുമില്ലാത്ത ഈ ചിത്രവും തീയേറ്ററിലോ ലാലിന്റെ ആരാധകര്‍ക്കിടയിലോ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല.

    മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സംവിധാനം ചെയ്ത നസ്രാണിയും വന്‍വിജയമായില്ല.

    ചുരുക്കത്തില്‍, ജോഷിയും ഇപ്പോള്‍ അത്ര ഫോമിലല്ല. കഥയിലോ തിരക്കഥയിലോ അത്ഭുതങ്ങള്‍ക്ക് വകയില്ലാത്ത ചിത്രത്തിന് സംവിധായകന്റെ പേരിലും അമിത പ്രതീക്ഷ വേണ്ട.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X