For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരമാവധി തീയേറ്റര്‍, പരമാവധി ലാഭം

  By Staff
  |

  അപ്പോള്‍ ഒരു രഹസ്യാത്മകത സൃഷ്ടിച്ച് സാധാരണ സിനിമാ പ്രേക്ഷകനെ എത്രയും വേഗം തീയേറ്ററില്‍ കയറ്റി രണ്ടരയോ മൂന്നോ മണിക്കൂര്‍ അവന്റെ മുന്നിലൂടെ മലയാളത്തിലെ ഏതാണ്ടെല്ലാ താരങ്ങളെയും ഒന്നോടിച്ചു കാണിക്കുക എന്ന ലക്ഷ്യമാണ് ട്വെന്റി ട്വെന്റിക്ക് നിര്‍വഹിക്കാനുളളത്. നൂറിലേറെ തീയേറ്ററുകളില്‍ ട്വെന്റി ട്വെന്റി റിലീസ് ചെയ്യും. മലയാള സിനിമയുടെ സര്‍വകാല റെക്കോര്‍ഡായ റിലീസിംഗ്.

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും ദിലീപിന്റെയും പ്രിഥ്വിരാജിന്റെയും പിന്നെ ബാക്കിയുളളവരുടെയും ആരാധകരില്‍ അറുപതു ശതമാനത്തിനെയെങ്കിലും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ സിനിമ വിജയമായെന്ന് പറയാം. പോരാക്കുറവ് പരിഹരിക്കാന്‍ നയന്‍താരയെ എത്തിച്ചിട്ടുണ്ട്. ഒരു പാട്ടു രംഗത്തില്‍ നയന്‍സ് ഗ്ലാമറും കണ്ട് സന്തോഷിക്കാം.

  മമ്മൂട്ടി രമേഷ് നമ്പ്യാരെന്നൊരു കഥാപാത്രത്തെയാണത്രേ അവതരിപ്പിക്കുന്നത്. കരുത്തനും ബോള്‍ഡും ഷാര്‍പ്പുമൊക്കെയാണ് കക്ഷിയെന്നാണ് നിര്‍മ്മതാവ് ദിലീപ് പറയുന്നത്. മോഹന്‍ലാലാകട്ടെ ദേവരാജ പ്രതാപ വര്‍മ്മയെന്നൊരു പഞ്ചപാവവും എന്നാല്‍ അതിബുദ്ധിശാലിയുമായ ഒരു മലഞ്ചരക്ക് കച്ചവടക്കാരന്‍.

  ഒരു സ്വാധീനത്തിനും വഴങ്ങാത്ത ആന്റണി പുന്നക്കാടന്‍ എന്നൊരു പൊലീസ് ഓഫീസറുടെ വേഷമാണ് സുരേഷ് ഗോപിക്ക്. കുഴിമടിയനും അലസനുമായ കാര്‍ത്തിക് എന്ന വേഷമാണ് ദിലീപിന്. സിഐ ജയചന്ദ്രനായി മുകേഷുണ്ട്. കോണ്‍സ്റ്റബിള്‍ നകുലനായി ജഗദീഷും.

  സസ്‍പെന്‍സാണല്ലോ മിനിമം ഗാരണ്ടിയുളള സിനിമാ പ്രമേയം. ഫാസില്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒന്നിപ്പിച്ചപ്പോഴും ഒരു കൊലക്കേസിന്റെ അന്വേഷണം തന്നെയാണ് ഏല്‍പ്പിച്ചത്. അന്വേഷണം ബോറടിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് ജൂഹി ചൗളയെ പ്രേമിച്ചു.

  ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമായിരിക്കും സിബി കെ തോമസും ഉദയ് കൃഷ്ണയും പരീക്ഷിക്കുന്നത് എന്ന് നമുക്ക് വെറുതേ ഊഹിക്കാം. സിനിമയുമായി ബന്ധപ്പെട്ട ഏത് സസ്പെന്‍സിനും ആദ്യ ഷോ വരെയാണ് ആയുസ് എന്നറിഞ്ഞു കൊണ്ടു തന്നെ.

  എല്ലാ താരങ്ങളും പ്രതിഫലമില്ലാതെയാണ് ട്വെന്റി 20യില്‍ അഭിനയിക്കുന്നത്. സാങ്കേതിക പ്രവര്‍ത്തകര്‍ക്കും മറ്റ് അണിയറ ജീവനക്കാര്‍ക്കുമുളള പ്രതിഫലം ദിലീപ് വഹിക്കുന്നു. കുറച്ചു കൂടി വ്യക്തമാക്കിയാല്‍, താരങ്ങളുടെ പ്രതിഫലം അമ്മയുടെ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യും.

  ഏതായാലും ഇത്രയും താരങ്ങളെ അണി നിരത്തി കോടികള്‍ ചെലവിട്ട് ഏറെ അധ്വാനിച്ച് ഒരുപാടു പേര്‍ ചേര്‍ന്ന് ഒരുക്കുന്ന ട്വെന്റി ട്വെന്റി വിജയിക്കട്ടെ എന്നു തന്നെ ആഗ്രഹിക്കാം.

  ആരവങ്ങളോടെ തീയേറ്ററുകളിലെത്തുന്ന പല ചിത്രങ്ങളും അഞ്ചാം ദിവസം ഈച്ചയാട്ടിത്തുടങ്ങുന്ന ഇക്കാലത്ത് ഒരു തീയേറ്റര്‍ ഉല്‍സവം കണ്ടിട്ട് ഏറെ നാളുകളായി. നൂറു ദിവസം കഴിഞ്ഞ് തകര്‍ത്തോടുന്ന ഒരു തകര്‍പ്പന്‍ ബോക്സോഫീസ് വിജയമായിരിക്കും ട്വെന്റി ട്വെന്റി എന്ന് നമുക്കും ആശിക്കാം.

  മുന്‍പേജുകളില്‍


  ബന്ധപ്പെട്ട വാര്‍ത്തകള്‍
  കണ്ടില്ലേ, നയന്‍സിന്റെ സൂപ്പര്‍ ഗ്ലാമര്‍...?  ട്വെന്റി ട്വെന്റി ചിത്രങ്ങള്‍

  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X