twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിരിക്കളത്തില്‍ കബഡി കബഡി

    By Staff
    |

    തീയേറ്ററിനെ ചിരിയുടെ അലകടലാക്കിയിരുന്ന കുറേ സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന ഇരട്ട നായകന്മാരും അവരുടെ സംഘാംഗങ്ങളും ഇടയ്ക്കൊരു വില്ലനും ചേരുന്ന മസാലക്കൂട്ടായിരുന്നു ഈ ചിത്രങ്ങളുടെ വിജയ രഹസ്യം.

    ആ നിരയിലേയ്ക്ക് വരാനൊരുങ്ങുന്ന പുതിയ ചിത്രമാണ് കബഡി കബഡി. പരസ്പരം പോരടിക്കുന്ന സഹോദരങ്ങളുടെ കഥയാണ് ഈ ചിത്രത്തിലൂടെ സംവിധായകരായ സുധീര്‍ മനു ടീം പറയുന്നത്.

    മാമ്പുളളി രാജശേഖര മേനോന്‍ എന്ന റിട്ട. ഡിവൈഎസ്‍പി നാട്ടിലെ പ്രബലനായ പ്രമാണിയായിരുന്നു. പ്രബലന്മാരായ എല്ലാ പ്രമാണിമാര്‍ക്കുമുളള ചില ദൗര്‍ബല്യങ്ങള്‍ രാജശേഖര മേനോനും ഉണ്ടായിരുന്നുവെന്ന് പറയണം. രണ്ടു ഭാര്യമാരുണ്ട് അദ്ദേഹത്തിന്.

    നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യയിലെ മകനാണ് മാധവന്‍ കുട്ടി. സംബന്ധത്തിലെ വകയിലുളളത് വിജയനും. മാധവന്‍കുട്ടിയുടെയും വിജയന്റെ അമ്മമാര്‍ക്ക് തമ്മില്‍ സ്നേഹമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. സന്തതികള്‍ കീരിയും പാമ്പുമാണ്. അച്ഛന്റെ അവിഹതബന്ധത്തില്‍ പിറന്ന വിജയനെ തരിമ്പും അംഗീകരിക്കില്ല മാധവന്‍ കുട്ടി.

    മാധവന്‍കുട്ടിയും വിജയനും തമ്മിലുളള പോര് ആ നാട്ടിലെ ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. പരസ്പരം പാരവെയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഇരുവരും പാഴാക്കില്ല. രണ്ടുപേരും എസ്ഐ ടെസ്റ്റ് പാസായി നാട്ടില്‍തന്നെ നിയമനം കിട്ടാന്‍ കൈക്കൂലിയും ശിപാര്‍ശയും ആവോളം സംഘടിപ്പിച്ചു വെച്ചിട്ടുമുണ്ട്.

    ഇരുവര്‍ക്കും ഈരണ്ട് സില്‍ബന്ധികള്‍ വീതമുണ്ട്. രമേശും സലീമും മാധവന്‍കുട്ടിക്ക് വേണ്ടി എന്തും ചെയ്യും. ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളായിരിക്കുമെന്ന് മാത്രം. ഒട്ടുംമോശമല്ല വിജയന്റെ ടീമും. ചക്കംകണ്ടത്തില്‍ പിളളയും കോമളനും ഇക്കാര്യത്തില്‍ രമേശിനും സലീമിനും ഒട്ടും പിന്നിലല്ല.

    മാമ്പുളളി രാജശേഖരന്റെ ഓര്‍മ്മയ്ക്ക് വര്‍ഷാവര്‍ഷം നാട്ടില്‍ കബഡി മത്സരം നടക്കാറുണ്ട്. രണ്ടുതവണ തുടര്‍ച്ചയായി ജയിച്ചു നില്‍ക്കുന്നത് മാധവന്‍കുട്ടിയുടെ ടീമാണ്. മൂന്നാം വട്ടം ജയിച്ച് എവര്‍റോളിംഗ് ട്രോഫി നേടണമെന്ന സഹോദരന്റെ ലക്ഷ്യം തകര്‍ക്കാന്‍ എന്തു വൃത്തികെട്ട കളിയും കളിക്കാന്‍ ഒരുങ്ങുകയാണ് വിജയന്‍.

    അടുത്ത പേജില്‍


    കബഡി കബഡി ചിത്രങ്ങള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X