അങ്ങനെയിരിക്കെ ഒരു ദിവസം....
ചിരിക്കളത്തില്‍ കബഡി കബഡി - 2
കബഡി മത്സരം തുടങ്ങാനിരിക്കെ, ആ നാട്ടിലേയ്ക്ക് സര്‍വീസില്‍ നിന്നും വിരമിച്ച ഒരു ജഡ്ജിയും മകളും താമസിക്കാനെത്തുന്നു. ആദ്യം അവളെ കണ്ടത് വിജയനാണ്. ഇവള്‍ തന്നെ തന്റെ ജീവിത സഖിയെന്ന് കണ്ടമാത്രയില്‍ വിജയന്‍ ഉറപ്പിച്ചു.
നാട്ടിലെത്തിയ പുതിയ പെണ്‍കുട്ടിയുമായി വിജയന്‍ അടുത്ത വിവരം മാധവന്‍കുട്ടിയറിയാന്‍ അല്‍പം വൈകിപ്പോയി. ബന്ധം അലങ്കോലമാക്കാന്‍ പദ്ധതിയൊരുക്കുന്നതിനിടെയാണ് അവളെ അവന്‍ നേരില്‍ കണ്ടത്. അവനിലും മുളച്ചു അവളോട് അനുരാഗം.
മാധവന്‍കുട്ടിയും വിജയനും തമ്മിലടിച്ച് തകരണമെന്ന് ആഗ്രഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട് ആ നാട്ടില്‍. അയാളുടെ പേര് ചിത്രാംഗദന്‍. ജഡ്ജിയുടെ മകളെ സ്വന്തമാക്കാനും കബഡി കളിയില്‍ ജയിക്കാനും ഇരുവരും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുമ്പോള്‍ ചിത്രാംഗദനും ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. അത് പക്ഷേ അവരിരുവരും അറിഞ്ഞില്ല. അറിഞ്ഞപ്പോഴേയ്ക്കും കാര്യങ്ങള്‍ ഏറെ വൈകിപ്പോയിരുന്നു.
നര്‍മ്മത്തിന്റെ മേമ്പൊടി ആവോളം ചേര്‍ത്താണ് നവാഗത സംവിധായകരായ സുധീര്‍ മനു ടീം ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മാധവന്‍കുട്ടിയായി കലാഭവന്‍ മണിയും വിജയനായി മുകേഷും വേഷമിടുന്നു. രമേശും സലീമുമാകുന്നത് സുരാജ് വെഞ്ഞാറമൂടും ഇന്ദ്രന്‍സുമാണ്. ചക്കംകണ്ടത്തില്‍ പിളള ഹരിശ്രീ അശോകന്‍, കോമളന്‍ ജാഫര്‍ ഇടുക്കി.
ചിത്രാംഗദന്‍ എന്ന വില്ലന്‍വേഷം ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്നു. മാണി സി കാപ്പന്‍, രംഭ, ബിന്ദു പണിക്കര്‍, കൊച്ചു പ്രേമന്‍, ചാലി പാല, സീനത്ത്, മങ്കാ മഹേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
കഥയും തിരക്കഥയും സംഭാഷണവും ഷാനി ഖാദര്‍, ഛായാഗ്രഹണം സുധി. അനില്‍ പനച്ചൂരാന്‍, പ്രഭാ വര്‍മ്മ, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് സംഗീതം നാദിര്‍ഷയാണ്.
സൗപര്‍ണികാ ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന കബഡി കബഡി രമ്യാ റിലീസ് തീയേറ്ററിലെത്തിക്കുന്നു.
മുന്‍പേജില്‍
കബഡി കബഡി ചിത്രങ്ങള്‍


Click it and Unblock the Notifications