For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആക്രി മച്ചു ഡയാനയെ പ്രേമിച്ചപ്പോള്‍.........

  By Super
  |

  പാട്ടയും കുപ്പിയും പെറുക്കി നടന്ന ആക്രി മച്ചു പടിപടിയായി ഉയര്‍ന്നു കയറിയത് സമ്പത്തിന്റെ നെറുകയിലേയ്ക്കാണ്. എങ്കിലും ഉറക്കം വരണമെങ്കില്‍ മച്ചുവിന് ആക്രി സാധനങ്ങള്‍ക്കിടയില്‍ കിടക്കണം. ഒരു പ്രത്യേക ഘട്ടത്തില്‍ അവന്‍ ബിസിനസ് കണ്‍സള്‍ട്ടന്റായ ആന്‍ഡ്രൂസ് പെരേരയുമൊത്ത് ബാങ്കോക്കിലേയ്ക്ക് പോയി.

  സുന്ദരനായിരുന്നു മച്ചു. നിഷ്കളങ്കന്‍. സമ്പത്തിന്റെയും അത്ഭുതങ്ങളുടെയും ബാങ്കോക്കില്‍ അവനു വേണ്ടി ജനിച്ചതു പോലൊരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. പെരേരയുടെ മകള്‍ ഡയാന. സുന്ദരനും സമ്പന്നനുമൊക്കെയാണെങ്കിലും ഒരു കുറവ് മച്ചുവിനുണ്ട്. എഴുത്തും വായനയും കഷ്ടി. എന്നുവെച്ച് പ്രേമിക്കാതിരിക്കാനാവില്ലല്ലോ.

  മച്ചുവിന്റെ പ്രേമം സഫലമാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയ്യാറായിരുന്നു. അവരെന്നുവെച്ചാല്‍ ഷൂക്കൂറും നാരായണനും. ആക്രി പെറുക്കാന്‍ തുടങ്ങിയ കാലം മുതല്‍ മച്ചുവിനൊപ്പമുണ്ട് അവര്‍. തന്റെ വളര്‍ച്ചയ്ക്കൊപ്പം അവരെയും മച്ചു എടുത്തുയര്‍ത്തി. അവരുടെ താമസം മച്ചുവിനൊപ്പം. ശമ്പളം അവര്‍ക്കിഷ്ടമുളളത്. മച്ചു ബാങ്കോക്കിലേയ്ക്ക് പറന്നപ്പോള്‍ ഇരുവരും ഒപ്പമുണ്ടായിരുന്നു.

  ഫോട്ടോഗ്രാഫിയാണ് നാരായണന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. എഴുത്തും വായനയും മച്ചുവിന് അറിയുന്നതു പോലെയാണ് ഫോട്ടോയെടുക്കാന്‍ നാരായണനുളള അറിവും. കഴുത്തില്‍ എപ്പോഴും കാമറ കാണും.

  Read more about: mammootty rafi mecartin
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X