തെലുങ്കില്‍ നിന്നും മമ്മൂട്ടിക്കൊരു നായിക

By Super

റാഫി മെക്കാര്‍ട്ടിന്റെ പുതിയ ചിത്രമായ ലൗ ഇന്‍ ബാങ്കോക്ക് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ഇവരൊക്കെ. ആക്രി മച്ചുവാകുന്നത് മമ്മൂട്ടി. ഡയാനയുടെ വേഷം പഞ്ചാബി സുന്ദരി നവനീത് കൗര്‍ അവതരിപ്പിക്കുന്നു. ബാംഗ്ലൂരില്‍ ഐടി വിദ്യാര്‍ത്ഥിനിയാണ് ഡയാന.

തെലുങ്കു നടിയായ നവനീത് കൗറിന്റെ ആദ്യ മലയാള ചിത്രമാണ് ലൗ ഇന്‍ ബാങ്കോക്ക്. വിജയകാന്തിന്റെ നായികയായി തമിഴിലും നവനീത് അഭിനയിച്ചിട്ടുണ്ട്.

ഷുക്കൂറായി സലിം കുമാറും നാരായണനായി ബിജുക്കുട്ടനും അഭിനയിക്കുന്നു. പോത്തന്‍ വാവയ്ക്കു ശേഷം ബിജുക്കുട്ടന്‍ മമ്മൂട്ടിക്കൊപ്പം മറ്റൊരു മുഴുനീള വേഷത്തിലെത്തുമ്പോള്‍ സലിം കുമാറും ഒപ്പം ചേരുന്നു. ആന്‍ഡ്രൂസ് പെരേര നെടുമുടി വേണുവാണ്. ഇരുമ്പു മണിയെന്നൊരു ശക്തനായ കഥാപാത്രമായി രാജന്‍ പി ദേവുമുണ്ട് ഈ ചിത്രത്തില്‍.

റാഫി മെക്കാര്‍ട്ടിന്‍ ചിത്രങ്ങളുടെ സ്ഥിരം വഴിയില്‍ തന്നെയാണ് ലൗ ഇന്‍ ബാങ്കോക്കും മുന്നേറുന്നത്. മൂന്നു മണിക്കൂര്‍ ചിരിച്ചു കൊണ്ടേയിരിക്കാന്‍ വേണ്ടുന്ന വിഭവം ഈ ചിത്രത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ലാലു അലക്സ്, ജനാര്‍ദ്ദനന്‍, സുരാജ് വെഞ്ഞാറമൂട്, ഗീതാ വിജയന്‍, മങ്ക മഹേഷ്, ശ്രുതിലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

രാജീവ് ആലുങ്കല്‍, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് സുരേഷ് പീറ്റേഴ്സ്. സഞ്ജീവ് ശങ്കറിന്റെ കാമറ.

എം എച്ച് എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ റാഫി തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖാ റിലീസ് ചിത്രം തീയേറ്ററിലെത്തിക്കുന്നു.

Read more about: mammootty rafi mecartin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X