twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി

    By Staff
    |

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ ചിത്രം സംവിധാനം ചെയ്യാനുളള നിയോഗം വന്നുപെട്ട ത്രില്ലിലാണ് സംവിധായകന്‍ ഷാഫി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന 'ഹലോ മായാവി' ഷാഫിയുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായ ചിത്രമായിരിക്കും.

    ആകെ ഇതുവരെ ഏഴു ചിത്രങ്ങളാണ് ഷാഫി സംവിധാനം ചെയ്തത്. ആദ്യ ചിത്രമായ വണ്‍മാന്‍ഷോയില്‍ ജയറാമായിരുന്നg നായകന്‍. കഥയും തിരക്കഥയും റാഫി മെക്കാര്‍ട്ടിന്‍ വക. രണ്ടാം ചിത്രം കല്യാണ രാമന്‍. നായകന്‍ ദിലീപ്. പുലിവാല്‍ കല്യാണത്തില്‍ ജയസൂര്യ നായകനായപ്പോള്‍ അടുത്ത ചിത്രത്തില്‍ സൂപ്പര്‍താരം പ്രത്യക്ഷപ്പെട്ടു. മമ്മൂട്ടിയുടെ തൊമ്മനും മക്കളും.

    വിക്രമിനെ നായകനാക്കി തെങ്കാശിപ്പട്ടണം തമിഴില്‍ മജയെന്ന പേരില്‍ സംവിധാനം ചെയ്തതും ഷാഫി തന്നെ. ഷാഫിയുടെ ആറാമത് ചിത്രമായ മായാവിയിലും മമ്മൂട്ടി തന്നെ പ്രത്യക്ഷപ്പെട്ടു. 2007ലെ പണം വാരിപ്പടങ്ങളില്‍ ഒന്നാം നിരയില്‍ മായാവി നിന്നതോടെ ഷാഫി എപ്പോള്‍ വിളിച്ചാലും അഭിനയിക്കാന്‍ മമ്മൂട്ടി റെഡി.

    മായാവിക്ക് തൊട്ടുപുറകെ വന്ന ചോക്ലേറ്റ് പുതിയ സൂപ്പര്‍താരം പ്രിഥ്വിരാജിന് നല്‍കിയ ആശ്വാസം ചെറുതല്ല. സൂപ്പര്‍ഹിറ്റുകള്‍ ഇല്ലാത്ത സൂപ്പര്‍താരം എന്ന പഴി കേള്‍ക്കേണ്ടി വന്ന പ്രിഥ്വിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയമാണ് ചോക്ലേറ്റ് നല്‍കിയത്.

    ചേട്ടന്‍ റാഫിയും കൂട്ടുകാരന്‍ മെക്കാര്‍ട്ടിനും ചേര്‍ന്നെഴുതുന്ന തിരക്കഥകളുടെ ബലത്തിലാണ് ഷാഫി വിലസുന്നതെന്ന് ആരും പറയില്ല. പുതുക്കോട്ടയിലെ പുതുമണവാളന്‍ തൊട്ട് തെങ്കാശിപ്പട്ടണം വരെ എട്ടോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പണിയെടുത്താണ് ഷാഫി സ്വതന്ത്ര സംവിധായകനായത്. തമാശയുടെ തമ്പുരാക്കന്മാരായ സിദ്ദിഖിന്റെയും രാജസേനന്റെയും ഒപ്പവും ഷാഫി സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രണ്ട്സ്, ആദ്യത്തെ കണ്‍മണി എന്നീ ചിത്രങ്ങള്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ പെടുന്ന ചിത്രങ്ങളും.

    മോഹന്‍ലാലിനെ നായകനാക്കി ഷാഫി ഇതുവരെ ഒരു ചിത്രം സംവിധാനം ചെയ്തിട്ടില്ല. എന്നാല്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് ഒരു ചിത്രം ചെയ്യാന്‍ ഏറെക്കാലത്തിനു ശേഷം നറുക്ക് വീണത് ഷാഫിയ്ക്ക്. റാഫി മെക്കാര്‍ട്ടിന്‍ ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഹലോ എന്ന ചിത്രത്തിലെ അ‍‍ഡ്വ. ശിവരാമനൊപ്പം മായാവിയിലെ മഹിയും കൂടി ചേര്‍ന്നാലോ എന്ന ആലോചനയാണ് യാഥാര്‍ത്ഥ്യമായത്.

    അടുത്ത പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X