കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി

By Staff

കരിയറില്‍ വെറും എട്ടു ചിത്രങ്ങള്‍. മിക്കതും ബന്പര്‍ ഹിറ്റുകള്‍. ഒടുവില്‍ മലയാളത്തിലെ കൊലകൊമ്പന്മാരായ രണ്ടു സൂപ്പര്‍താരങ്ങളെ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഒന്നിപ്പിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. ഇരുതാരങ്ങളുടെയും ആരാധകര്‍ 2009 വിഷുദിനത്തില്‍ ആര്‍ത്തലച്ച് തീയേറ്ററുകളിലെത്തുമ്പോള്‍ അവര്‍ക്ക് നല്‍കാനുളളത് കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത് റാഫിയും മെക്കാര്‍ട്ടിനും തിരക്കഥയെഴുതി തുടങ്ങി.

എതാണ്ട് എല്ലാ താരങ്ങളെയും ഒന്നിപ്പിക്കുന്ന ട്വെന്റി ട്വെന്റിയുടെ വിജയപരാജയങ്ങള്‍ എന്തു തന്നെയായാലും മായാവിയിലെ മഹിയും ഹലോയിലെ ശിവരാമനും ഒന്നു ചേരുന്ന മുഹൂര്‍ത്തങ്ങളുടെ ചാരുത ഒന്നു വേറെയായിരിക്കുമെന്ന് കരുതാം. റാഫിയും മെക്കാര്‍ട്ടിനും തലച്ചോറു പിഴിഞ്ഞെടുത്താവും തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ റോമിയോ പ്രതീക്ഷിച്ച വിജയമാകാത്ത സാഹചര്യത്തില്‍ ഹലോ മായാവി തീയേറ്ററുകളെ പ്രകമ്പനം കൊളളിക്കേണ്ടത് അവര്‍ക്കും ആവശ്യമാണ്.

ഏതായാലും രണ്ടാം നിര സംവിധായകരുടെ നിരയില്‍ ഉയര്‍ന്ന സിംഹാസനത്തിലാണ് ഇപ്പോള്‍ ഷാഫിയുടെ സ്ഥാനം. വെറും ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്ത ക്രെഡിറ്റില്‍ ഷാഫി എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു സൂപ്പര്‍ താരങ്ങളെയും ഒരുമിപ്പിക്കുകയാണ്. 2008ല്‍ പുറത്തിറങ്ങുന്ന ട്വെന്റി ട്വെന്റിയില്‍ രണ്ടു പേരും ഉണ്ടെങ്കിലും മമ്മൂട്ടി മോഹന്‍ലാല്‍ താരസംഗമത്തിന്റെ പേരിലാവില്ല ആ ചിത്രം ശ്രദ്ധിക്കപ്പെടുക.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X