TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളില്‍ അവസാനത്തേത് നരസിംഹമാണ്. അതില്‍ മമ്മൂട്ടി അതിഥി താരമായാണ് എത്തിയത്. ലാലിന്റെ അമാനുഷിക കഥാപാത്രങ്ങളുടെ അങ്ങേയറ്റമായ പൂവളളി ഇന്ദുചൂഡന്റെ പിതാവിനെ കേസില്‍ നിന്ന് രക്ഷിക്കാനെത്തിയ സുപ്രിം കോടതി വക്കീല്‍ നരിയെന്ന നന്ദഗോപാല്‍ മാരാര. അതായിരുന്നു മമ്മൂട്ടിയുടെ കഥാപാത്രം.
രഞ്ജിത്തിന്റെ തീപ്പൊരി വാചകങ്ങളും ഷാജി കൈലാസിന്റെ ഗംഭീരന്‍ അവതരണവും കൊണ്ട് മമ്മൂട്ടി യഥാര്‍ത്ഥത്തില്‍ ലാലിന്റെ ആരാധകരെയാണ് നേരിട്ടത്. മമ്മൂട്ടിയെ അവതരിപ്പിക്കുന്ന ആദ്യസീന്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായതാണ്.
മമ്മൂട്ടി പ്രത്യക്ഷപ്പെട്ടാല്‍ ലാലിന്റെ കടുത്ത ആരാധകര്‍ കൂവുമെന്നറിയാമായിരുന്ന സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്ന് ഒരുക്കിയ രംഗം ഇങ്ങനെയായിരുന്നു. ആടുന്ന കട്ടിലിലിരുന്ന് പരമാവധി ഒച്ചയില്‍ ഫ നിര്‍ത്തെടാ പട്ടികളെ എന്നാക്രോശിക്കുന്ന മമ്മൂട്ടി. എന്തിനാണെന്നറിയാതെ പകച്ചിരിക്കുന്ന പ്രേക്ഷകന് പിന്നീടേ കാര്യം മനസിലാക്കിയുളളൂ. പറഞ്ഞത് തങ്ങളോടല്ല, പവിത്രന് എന്ന വില്ലനു വേണ്ടി തന്നെ വിലയ്ക്കെടുക്കാന്‍ വന്ന കൂലികളോടായിരുന്നു നരി ചീറിയതെന്ന്.
ഹരികൃഷ്ണന്‍സില്‍ ഫാസിലും അനുഭവിച്ചത്രേ ഇത്തരമൊരു വൈഷമ്യം. ആരെ സ്ക്രീനില്‍ ആദ്യം കാണിക്കണമെന്ന ആശയക്കുഴപ്പം. പ്രായവും സിനിമയിലെ സീനിയോറിറ്റിയും പരിഗണിച്ച് ആദ്യം മമ്മൂട്ടിയെ കാണിക്കാന്‍ ഫാസില്‍ തീരുമാനിച്ചു.
പിന്നെയുമുണ്ടായിരുന്നു പ്രശ്നം. നായികയെ രണ്ടുപേരും ചേര്‍ന്ന് പ്രേമിക്കുന്നതായിരുന്നല്ലോ സിനിമയുടെ പ്രധാന പ്രമേയം. അവസാനം അവളെ ആര്‍ക്ക് നല്‍കുമെന്നത് ഒരൊന്നര ചോദ്യം തന്നെയായിരുന്നു. സ്വന്തം ആരാധകരോട് ഉത്തരവാദിത്വമുളളതു കൊണ്ട് മറ്റേയാള്‍ നായികയെ വിവാഹം ചെയ്യുന്നതില്‍ രണ്ടു താരത്തിനും എതിര്‍പ്പ്.
ബോളിവുഡില്‍ നിന്നും ഷാരൂഖിനെ ഇറക്കി ജൂഹി ചൗളയെ കൊണ്ടു പോയാലോ എന്നും ആലോചന വന്നു. ഒടുവില്‍ കേരളത്തിന്റെ പകുതി ജില്ലകളില്‍ നായികയെ മമ്മൂട്ടിയും ബാക്കി പകുതിയില്‍ മോഹന്‍ലാലും നായികയെ കെട്ടട്ടേ എന്ന ഒത്തുതീര്‍പ്പില്‍ ഇരുവരും വഴങ്ങി.
അടുത്ത പേജില്‍