കൊലകൊമ്പന്മാരുടെ പാപ്പാനായി ഷാഫി
എന്നാല്‍ അത് പ്രയോഗിച്ചപ്പോള്‍ അമ്പേ പൊളിഞ്ഞു പോയി. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ മോഹന്‍ലാലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മമ്മൂട്ടിയും നായികയെ കൊണ്ടുപോയാല്‍ മതേതരത്വം ഇടിഞ്ഞു താഴെ വീഴുമെന്ന് ആസ്ഥാന നിരൂപകരും രാഷ്ട്രീയ സാഹിത്യ നായകന്മാരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഫാസില്‍ കുഴഞ്ഞു.
ഒടുവില്‍ മോഹന്‍ലാലിന് നായികയെ നല്‍കിയും മമ്മൂട്ടി ഇരുവരുടെയും സുഹൃത്തായും പ്രത്യക്ഷപ്പെടുന്ന ക്ലൈമാക്സ് സ്വീകരിക്കാന്‍ തീരുമാനമായി.
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രം ഒരുക്കുക എന്നത് തിരക്കഥാകൃത്തിനുണ്ടാക്കുന്ന തലവേദന ചില്ലറയൊന്നുമല്ല. തന്നെക്കാള്‍ ഒരു സീന്‍ മറ്റേ താരത്തിന് കൂടുതലുണ്ടാകരുതെന്നും തന്റെ കഥാപാത്രത്തിനു മീതെ മറ്റേ കഥാപാത്രം പോകരുതെന്നുമുളള നിര്‍ബന്ധം ഇരുകൂട്ടര്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ സീനുകളും സംഭാഷണവുമൊക്കെ അതീവ ശ്രദ്ധയോടെയാവണം തയ്യാറാക്കേണ്ടത്.
ഏതായാലും ഹലോ മായാവിയില്‍ രണ്ടു പേരും ചേര്‍ന്ന് ഒരേ നായികയെ പ്രേമിക്കുന്നുണ്ടാവില്ലെന്ന് കരുതാം. അഡ്വക്കേറ്റ് ശിവരാമനും മഹീന്ദ്രനും തങ്ങളുടെ നായികമാരെ സ്വന്തമാക്കുന്ന ശുഭസുന്ദരമായ പര്യവസാനങ്ങളായിരുന്നു ഹലോയും മായാവിയും പ്രേക്ഷകര്‍ക്ക് നല്‍കിയത്.
അപ്പോള്‍ എന്തായിരിക്കും ഹലോ മായാവിയുടെ കഥ. അതല്ലേ സസ്‍പെന്‍സ്............!!!
മുന്‍പേജുകളില്‍


Click it and Unblock the Notifications