സ്റ്റാര്‍ സിംഗര്‍ ജഡ്ജിയെ കൊന്നതാര്?
കൊലയാളിയെ കണ്ടുപിടിക്കുന്ന പൊലീസ് ഓഫീസറായി അഭിനയിച്ച് മടുത്തെന്നു തോന്നുന്നു സുരേഷ് ഗോപി. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ദി ബൂട്ട് വന്‍ പരാജയവുമായിരുന്നു. കളമൊന്ന് മാറ്റി ചവിട്ടുകയാണ് സുരേഷ് ഗോപി.
കൊലക്കേസ് പ്രതിയായി സംശയിക്കപ്പെടുന്ന കല്ലേമ്പളളി പരശുരാമ ഭട്ടതിരിയായി സുരേഷ് ഗോപി വേഷമിടുന്ന ചിത്രമാണ് ബുളളറ്റ്. തൊണ്ണൂറുകളില്‍ പ്രതീക്ഷയുളള സംവിധായകനായി രംഗത്തു വന്ന നിസാറാണ് ബുളളറ്റിന്റെ സംവിധായകന്‍. കരുത്തുറ്റ മറ്റൊരു വേഷത്തില്‍ കലാഭവന്‍ മണിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സുരേഷ് ഗോപിയുടെ രൂപത്തിന്റെ പ്രത്യേകതയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അഹം എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ രൂപത്തോട് സാദൃശ്യമുളള വേഷ വിതാനങ്ങളാണ് പരശുരാമ ഭട്ടതിരിക്ക്.
നടി പവിത്രയാണ് ബുളളറ്റിലെ നായിക. പവിത്രയുടെ രണ്ടാം മലയാള ചിത്രമാണ് ബുളളറ്റ്. വിജി തമ്പിയുടെ കൃത്യം എന്ന ചിത്രത്തിലൂടെയാണ് പവിത്ര മലയാളത്തിലെത്തിയത്. പ്രിഥ്വിരാജായിരുന്നു കൃത്യത്തിലെ നായകന്‍.
അടുത്ത പേജില്‍


Click it and Unblock the Notifications











