സ്റ്റാര്‍ സിംഗര്‍ ജഡ്ജിയെ കൊന്നതാര്?
നാടറിയുന്ന പണ്ഡിതനാണ് കല്ലമ്പളളി പരശുരാമ ഭട്ടതിരി. ജ്യോതിഷവും ഗൂഢശാസ്ത്രവും ഹസ്തരേഖയും എന്നു തുടങ്ങി പാരമ്പര്യ ശാസ്ത്രങ്ങളില്‍ അഗാധ പണ്ഡിതനാണ് അദ്ദേഹം. എന്തിന് കല്ലമ്പളളി ഇങ്ങനെയൊരു കൃത്യം ചെയ്യണം?
ചോദ്യം ചെയ്യലില്‍ ഭട്ടതിരി കുറ്റം നിഷേധിച്ചതോടെ പൊലീസ് കുഴയുന്നു. യഥാര്‍ത്ഥ പ്രതി ആരാണ്?
പൊലീസിന്റെ അന്വേഷണം തുടരുമ്പോള്‍ ഭട്ടതിരി സ്വന്തം നിലയിലും അന്വേഷിക്കാനിറങ്ങുന്നതോടെ കഥ നിര്‍ണായക വഴിത്തിരിവുകളിലേയ്ക്ക് കടക്കുന്നു.
കേസന്വേഷണത്തിന്റെ ചുമതല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റഹ്മാന്‍ ഹാജിയാണ്. ഹജ്ജിന് പോയ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായി എത്തുന്നത് കലാഭവന്‍ മണി. മണിയുടെ അഭിനയ ജീവിതത്തിന്റെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും ബുളളറ്റിലേത്.
ഗായത്രിയായി പവിത്ര അഭിനയിക്കുന്നു. വിധികര്‍ത്താക്കളായ ഗംഗാ പ്രസാദ് രാജന്‍ പി ദേവാണ്. യമുനാ പ്രസാദ് ദേവനും.
ജഗതിയും ഇന്നസെന്റും കൊച്ചിന്‍ ഹനിഫയും കോട്ടയം നസീറും ചേര്‍ന്നൊരുക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളും ബുളളറ്റിന്റെ ബോക്സോഫീസ് പ്രകടനത്തെ നിശ്ചയിക്കാന്‍ പോന്നതാണ്. സായികുമാര്‍ ഒരു പ്രധാന വേഷം അഭിനയിക്കുന്നു.
പത്രപ്രവര്‍ത്തകന്‍ കെ എസ് നൗഷാദാണ് ബുളളറ്റിന്റെ തിരക്കഥയെഴുതുന്നത്. മാന്‍ ഓഫ് ദി മാച്ച്, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ഈ നാട് ഇന്നലെ വരെ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ നൗഷാദിന്റെ തിരക്കഥയില്‍ എത്തിയിട്ടുണ്ട്. വന്‍വിജയങ്ങളായില്ലെങ്കിലും പ്രതീക്ഷയുളള തിരക്കഥാകൃത്താണ് നൗഷാദെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications