ഗ്ലാമറിന്റെ ചൂടുമായി മറ്റൊരു തമ്പുരാട്ടി

By Super

തമ്പുരാട്ടിയെന്ന പേരില്‍ പണ്ടൊരു മലയാള ചിത്രം സംവിധാനം ചെയ്തത് യശശരീരനായ എന്‍ ശങ്കരന്‍ നായരാണ്. പ്രമീളയെന്നൊരു നടിയുടെ ശരീരശാസ്ത്രം പെരുമ്പറയൊച്ചയോടെ മിടിക്കുന്ന നെഞ്ചടക്കിപ്പിടിച്ച് ദീര്‍ഘശ്വാസമുതിര്‍ത്ത് കണ്ടിരുന്നിട്ടുണ്ട് മലയാള പ്രേക്ഷകര്‍. ആ പേരില്‍ വീണ്ടുമൊരു ചിത്രം തീയേറ്ററുകളിലെത്തുമ്പോള്‍ പഴയ തലമുറ ഓര്‍മ്മകളിലേയ്ക്കൊരു മടക്കയാത്ര നടത്തുന്നുണ്ടാവും.

ഏതായാലും പുതിയ പ്രേക്ഷകരും ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ വേണ്ടതെല്ലാം ഒരുക്കി വീണ്ടുമൊരു തമ്പുരാട്ടിയെത്തുന്നു. കന്നഡയില്‍ നിന്നും മൊഴിമാറിയാണ് ഈ തമ്പുരാട്ടി മലയാളത്തിലെത്തുന്നത്. വിഷ്ണു വര്‍ദ്ധിത ഫിലിംസിന്റെ ബാനറില്‍ സായ് പ്രകാശ് സംവിധാനം ചെയ്ത നീല്‍കണ്ഠ എന്ന ചിത്രമാണ് തമ്പുരാട്ടിയെന്ന പേരിലെത്തുന്നത്. പ്രധാന താരമോ, നമിതയും.

ബില്ലയിലടക്കം പുതിയ ഏറെ ചിത്രങ്ങളില്‍ പരിധിയില്ലാത്ത ഗ്ലാമര്‍ കൊണ്ട് തെന്നിന്ത്യയിലെ പ്രേക്ഷകരുടെ ഹൃദയമിടിപ്പും കൂട്ടി ശ്വാസഗതി നിലപ്പിച്ച താരമാണ് നമിത. ടൂപീസിലെ ബിക്കിനിയിലെ കിടപ്പറ രംഗങ്ങളിലോ പ്രത്യക്ഷപ്പെടുന്നതില്‍ നമിതയ്ക്ക് മടിയേതുമില്ല.

മേനി കണ്ട് പ്രേക്ഷകര്‍ ഉമിനീരിറക്കണം. കൂട്ടത്തോടെ അവര്‍ തീയേറ്ററുകളിലെത്തണം. നിര്‍മ്മാതാവിന്റെ കീശ നിറയണം. തന്റെ പ്രതിഫലം കൂട്ടണം. കര്‍ണാടകത്തിലെ തീയേറ്ററുകളില്‍ തുടര്‍ച്ചയായി ഇരുനൂറിലധികം ദിവസം ഓടിയെന്നറിയുമ്പോള്‍ തന്നെ ഈ തമ്പുരാട്ടി അണിഞ്ഞ വസ്ത്രത്തിന്റെ അളവ് നമുക്ക് ഊഹിക്കാം.

Read more about: namitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X