ഗ്ലാമറിന്റെ ചൂടുമായി മറ്റൊരു തമ്പുരാട്ടി
രാജ കുടുംബത്തിന്റെ കഥയാണ് സിനിമ പറയുന്നത്. അധികാരം നഷ്ടപ്പെട്ടെങ്കിലും പ്രൗഢി നിലനില്‍ക്കുന്ന രാജവംശത്തിലെ പുതിയ തലമുറക്കാരിയാണ് നില. നിലയും കൊട്ടാരത്തിലെ കാര്യസ്ഥനും തമ്മിലുളള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൊട്ടാരം കാര്യസ്ഥന്‍ രാജ് ബാബു മരിച്ചതോടെ വിദേശത്ത് പഠിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ മകന്‍ രവിരാജ കൊട്ടാരത്തിലെ ജോലി ഏറ്റെടുക്കുന്നു. വിദേശ പഠനം കഴിഞ്ഞെത്തിയ രവി രാജയുടെ കഴിവിലും സൗന്ദര്യത്തിലും നിലാ മയങ്ങുന്നു.
തന്റെ ഭാവി വരനായി മനസു കൊണ്ട് നില രവി രാജയെ നിശ്ചയിക്കുന്നു. എന്നാല്‍ അവനാകട്ടെ തന്റെ മുറപ്പെണ്ണിനെ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തിരിക്കുകയാണ്. മുറപ്പെണ്ണിനെ ഒഴിവാക്കി രവി രാജയെ സ്വന്തമാക്കാന്‍ നില നടത്തുന്ന ശ്രമങ്ങളിലാണ് ഗ്ലാമര്‍ ഒഴിവാക്കാനാവാത്ത ഘടകമായി മാറുന്നത്.
ഏറ്റവും ഉയര്‍ന്ന ഡോസിലുളള ഗ്ലാമറാണ് നമിത ഈ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ബില്ലയിലും മറ്റും കണ്ട ആ മേനിയഴകിന്റെ അടുത്ത ഘട്ടം കാണാന്‍ മലയാളികളും തീയേറ്ററുകളില്‍ ഇരച്ചു കയറിയാല്‍ ഈ തമ്പുരാട്ടിയും വന്‍ വിജയമാകും.
രവി ചന്ദ്രനാണ് രവി രാജയായി അഭിനയിക്കുന്നത്.


Click it and Unblock the Notifications