twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വണ്‍വേ ടിക്കറ്റു പോലെ ജീവിതങ്ങള്‍

    By Staff
    |

    ജീപ്പ് ഡ്രൈവര്‍ കുഞ്ഞാപ്പുവിന് മമ്മൂട്ടിയെന്നു വെച്ചാല്‍ ജീവനാണ്. എന്തുവില കൊടുത്തും മമ്മൂട്ടി ചിത്രങ്ങള്‍ വിജയിപ്പിക്കുകയാണ് തന്റെ ജീവിതനിയോഗമെന്ന് കുഞ്ഞാപ്പു കരുതുന്നു.

    ഇഷ്ടതാരത്തിന്റെ ചിത്രത്തോടുളള ഒടുങ്ങാത്ത പ്രേമം അവനെ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റു വരെ ആക്കി. അവിവാഹിതരായ രണ്ടു സഹോദരിമാരുടെയും ഉമ്മയുടെയും പ്രതീക്ഷയാണ് കുഞ്ഞാപ്പു. ജീവിതദുരിതങ്ങള്‍ക്കിടയിലും തന്റെ പ്രിയതാരത്തോടുളള ആരാധന അവന് മാറ്റിവെയ്ക്കാനാവുന്നില്ല.

    താരാരാധന തലയ്ക്കു പിടിച്ച ഏത് ചെറുപ്പക്കാരനും കുടുംബത്തിനുളളില്‍ ഒരു കോമാളിയാണ്. മണല്‍ക്കാറ്റടിക്കുന്ന മരുഭൂമിപോലെ ജീവിതം പ്രകമ്പനം കൊളളുമ്പോഴും സിനിമ കാണാനും താരത്തിന് കീജെയ് വിളിക്കാനും ബാനറെഴുതിക്കെട്ടാനും നടക്കുന്ന ചെറുപ്പക്കാരനെ കുടുംബക്കാര്‍ പരിഹസിക്കുകയും ഒരുവേള വെറുക്കുകയും ചെയ്യുക സ്വാഭാവികം.

    കുഞ്ഞാപ്പുവിന്റെ അവസ്ഥയും മറ്റൊന്നല്ല. മമ്മൂട്ടിയുടെ ആരാധകരുടെ ജില്ലാ പ്രസിഡന്റാണ് കുഞ്ഞാപ്പു. പക്ഷേ, കുടുംബത്തില്‍ അവനൊരു കുഞ്ഞെലിയുടെ വില പോലുമില്ല.

    പടം കണ്ടും കൂക്കിവിളിച്ചും നടക്കുന്ന ഒരു ജീപ്പ് ഡ്രൈവര്‍ക്ക് സ്വന്തം മകളെ കെട്ടിച്ചു കൊടുക്കാന്‍ കുഞ്ഞാപ്പുവിന്റെ അമ്മാവന്‍ ബാവഹാജി തയ്യാറല്ലാത്തത് സ്വാഭാവികം. ഹാജിയുടെ മകള്‍ സാജിറയുമായി കുഞ്ഞാപ്പു പ്രണയത്തിലാണെന്നാണ് അദ്ദേഹം കരുതുന്നത്. വരുന്ന വിവാഹാലോചനകള്‍ മുഴുവന്‍ മകള്‍ നിരസിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംശയം ഇരട്ടിക്കുന്നു.

    സിനിമയും സ്വപ്നവും ഒരുപോലെ കണ്ട് ജീവിതം മുന്നേറവെ, അപ്രതീക്ഷിതമായാണ് കുഞ്ഞാപ്പു റസിയയെ കണ്ടത്. സഹപാഠിയായ ഫാത്തിമയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ കുഞ്ഞാപ്പുവിന്റെ കണ്ണില്‍ റസിയയുടെ ഒപ്പനയും നൃത്തവും ഒരു പ്രത്യേക താളത്തില്‍ ഉടക്കി.

    അടുത്ത പേജില്‍


    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X