twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുരൂഹതകളുമായി റസിയ വന്നു, പിന്നീട്......?

    By Staff
    |

    വണ്‍വേ ടിക്കറ്റു പോലെ ജീവിതങ്ങള്‍ - 2

    പിന്നീട് അവനറിഞ്ഞു, ദുരൂഹതകള്‍ ഏറെ പേറുന്ന ഒരു ജീവിതമാണ് റസിയയുടേതെന്ന്. അങ്ങനെ അവളുടെ സംരക്ഷണത്തിന്റെ ചുമതലകൂടി കുഞ്ഞാപ്പുവിന്റെ ചുമലിലായി.

    സിനിമയെയും കായികവിനോദത്തെയും നെഞ്ചിലെ തുടിപ്പുപോലെ സ്നേഹിക്കുന്ന മലപ്പുറത്തെ യുവത്വത്തിന്റെ കഥ പറയുകയാണ് ബിപിന്‍ ഭാസ്കറും ബാബു ജനാര്‍ദ്ദനും വണ്‍വേ ടിക്കറ്റ് എന്ന ചിത്രത്തിലൂടെ. പ്രിഥ്വിരാജാണ് കുഞ്ഞാപ്പുവാകുന്നത്. റസിയ ഭാമയും. ബാവാഹാജിയെന്ന സൂത്രശാലിയുടെ വേഷം ജഗതിശ്രീകുമാറിനാണ്.

    മമ്മൂട്ടി അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നുവെന്നൊരു പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, നമ്പര്‍ ട്വെന്റി മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി, മമ്മൂട്ടിയെന്ന ചലച്ചിത്രതാരമായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്.

    ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുളള തങ്ങളുടെ ചിന്തകള്‍ പങ്കുവെയ്ക്കാനും കൂടിയാണ് മമ്മൂട്ടിയെന്ന താരത്തെ ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിച്ചിരിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ മമ്മൂട്ടി അഭിനന്ദിക്കുന്ന രംഗം സിനിമയിലുണ്ട്.

    അന്ധമായ താരാരാധനയെക്കാള്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനാണ് ആരാധകരോടും അവരുടെ സംഘടനയോടുമുളള സന്ദേശം. മലപ്പുറത്ത് ഫുട്ബാള്‍ പ്രചരിപ്പിക്കാന്‍ മമ്മൂട്ടി എത്തുന്ന രംഗവും ഈ ജില്ലയുടെ സ്പന്ദനങ്ങള്‍ അറിഞ്ഞുതന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    ഫാന്‍സ് അസോസിയേഷനുകളുടെ ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

    അടുത്ത പേജില്‍


    ബന്ധപ്പെട്ട വാര്‍ത്തകള്‍






    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X