നര്‍മ്മത്തിന് സലിംകുമാറും ജഗദീഷും....
വണ്‍വേ ടിക്കറ്റു പോലെ ജീവിതങ്ങള്‍ - 3
നര്‍മ്മ മധുരമായ അവതരണ രീതിയാണ് വണ്‍വേ ടിക്കറ്റില്‍ സംവിധായകന്‍ പരീക്ഷിച്ചിരിക്കുന്നത്. വികാരസാന്ദ്രമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉണ്ടെങ്കിലും നര്‍മ്മമാണ് ഹൈലൈറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
തന്റെ മകളെ കുഞ്ഞാപ്പുവില്‍ നിന്ന് രക്ഷിക്കാന്‍ അവന് വിവാഹമാലോചിക്കുന്ന ബാവാഹാജിയുടെയും അതിനായി അയാള്‍ ഏര്‍പ്പെടുത്തിയ കല്യാണ ബ്രോക്കര്‍ ബീരാന്റെയും പ്രവൃത്തികള്‍ ശുദ്ധഹാസ്യത്തിന്റെ മലപ്പുറം തനിമയില്‍ തീര്‍ത്തതാണ്.
ബാവാഹാജിയുടെ കണക്കപ്പിളളയായ സലാഹുദ്ദീനും നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പിന്നിലല്ല.
ബ്രോക്കര്‍ ബീരാനായി സലിം കുമാര്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സലാഹുദ്ദീനാകുന്നത് ജഗദീഷാണ്. ഇവര്‍ക്കു പുറമേ ജാഫര്‍ ഇടുക്കി, കലാഭവന്‍ പ്രജോദ്, സാദിഖ്, മായാ വിശ്വനാഥ്, ശോഭ, ശിവജി ഗുരുവായൂര്‍, മണിയന്‍പിളള രാജു, രാധിക, തമിഴ് നടന്‍ സമ്പത്ത് എന്നിവരും വണ്‍വേ ടിക്കറ്റില്‍ വേഷമിടുന്നു.
മറ്റൊരു പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കാവ്യാ മാധവന്‍ എഴുതിയ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. മൊഞ്ചു മുഖമുളള സുഹ്റാ എന്ന തന്റെ ഗാനം രാഹുല്‍രാജ് ചിട്ടപ്പെടുത്തിയത് സിനിമയില്‍ ഉള്‍പ്പെടുത്തിയ സന്തോഷത്തിലാണ് കാവ്യാ മാധവന്‍.
ഗിരീഷ് പുത്തഞ്ചേരിയുടെ മറ്റ് രണ്ടുഗാനങ്ങള്‍ കൂടി ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സാലു കെ ജോര്‍ജ് ആണ്.
തിരുവെങ്ങാടന്‍ എന്റര്‍പ്രൈസസ് നിര്‍മ്മിച്ച് മിനര്‍വ റിലീസ് തീയേറ്ററുകളിലെത്തിക്കുന്ന ചിത്രം ഒറ്റപ്പാലം, കുന്നംകുളം, പാലക്കാട് എന്നീ ലൊക്കേഷനുകളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
മുന്‍പേജുകളില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍ ![]()
![]()
![]()
![]()
![]()
![]()
![]()


Click it and Unblock the Notifications