ആടിപ്പാടാന്‍ വാസ്കോ ഡ ഗാമ

By Staff

തീയേറ്ററുകളെ ഇളക്കി മറിക്കാന്‍ വീണ്ടുമൊരു മോഹന്‍ലാല്‍ ചിത്രം. അന്‍വര്‍ റഷീദിന്റെ ഛോട്ടാ മുംബെ. ആടിയും പാടിയും അടികൂടിയും പൊട്ടിച്ചിരിപ്പിച്ചും തീയേറ്റര്‍ അടക്കി ഭരിച്ച പഴയ മോഹന്‍ലാല്‍ വളരെക്കാലത്തിനു ശേഷം തിരിച്ചെത്തുന്നു.

രാജമാണിക്യത്തില്‍ മമ്മൂട്ടിയുടെ ജാതകം തിരുത്തിയ സംവിധായകനാണ് അന്‍വര്‍ റഷീദ്.

കൊച്ചിയിലെ പുതുവര്‍ഷം വാസ്കോ ഡാ ഗാമയ്ക്കും സംഘത്തിനും അടിച്ചു പൊളിക്കാനുളളതാണ്. കാര്‍ണിവലില്‍ പങ്കെടുത്ത് ആടിത്തിമിര്‍ക്കുകയാണ് ഗാമയും സംഘവും.

ബൈക്ക് റൈസും, ഫാന്‍സി ഡ്രസും ഭീമന്‍ സാന്റാക്ലോസുമൊക്കെയായി ആഘോഷം കൊഴുക്കുന്നു.

ഛോട്ടാ മുംബെ എന്ന ചിത്രത്തിലെ ഹൈലൈറ്റാണ് ഈ കാര്‍ണിവല്‍ ഗാനം. ലാലിനൊപ്പം ചുവടുവയ്ക്കുന്നത് പ്രശസ്ത മോഡലായ രചനയാണ്.

ആവോളം ഗ്ലാമര്‍ പ്രദര്‍ശിപ്പിച്ച് മാദക ഭാവങ്ങളോടെ കുഴഞ്ഞാടുന്ന രചനയ്ക്കൊപ്പം ലാലും സംഘവും നൃത്തം വയ്ക്കുന്നത് കാമറാമാന്‍ വിപിന്‍ മോഹന്‍ പകര്‍ത്തി.

വാസ്കോ ഡ ഗാമ, വെന്റ് ടു ദ ഡ്രാമ എന്ന വരുംകാല ഹിറ്റ് ഗാനം പാടിയിരിക്കുന്നത് അഫ്സലും റിമി ടോമിയും വിപിന്‍ സേവ്യറും ചേര്‍ന്നാണ്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നത് നവാഗതനായ രാഹുല്‍ രാജ്.

നഗരജീവിതത്തിന്റെ പിന്നാമ്പുറ യാഥാര്‍ത്ഥ്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വരുന്നതുപോലെ ജീവിതത്തെ നേരിടുന്ന വാസ്കോയും പറക്കും ലതയുമൊക്കെ ആരവങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്.

പക്ഷേ, ജീവിതം അവര്‍ക്കു മുന്നിലുയര്‍ത്തുന്ന വെല്ലുവിളികള്‍ എളുപ്പം ചിരിച്ചു തളളാവുന്നതായിരുന്നില്ല.

കാര്‍ണിവല്‍ ലഹരിയില്‍ മുന്നേറുന്ന ചിത്രം പതിയെ ജീവിതയാഥാര്‍ത്ഥ്യത്തിന്റെ കയ്പുളള മുഖം പ്രേക്ഷകര്‍ക്ക് കൈമാറുന്നു.

ഏറെക്കാലത്തിനു ശേഷം ലാല്‍ ഒരു മുഴുനീള കോമഡി ചിത്രത്തില്‍ അഭിനയിക്കുകയാണ്.

ജഗതി ശ്രീകുമാറും സിദ്ദിഖും മണിയന്‍പിളള രാജുവും വെഞ്ഞാറമൂട് സുരാജും ബിജുക്കുട്ടനുമൊക്ക അണി നിരക്കുമ്പോള്‍ പഴയ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ഉത്സവകാലം പ്രേക്ഷകരുടെ മനസിലെത്തും.

ശ്രീഭദ്രാ പിക്ചേഴ്സിന്റെ ബാനറില്‍ മണിയന്‍പിളള രാജു, അജയചന്ദ്രന്‍നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് ഛോട്ടാ മുംബെ നിര്‍മ്മിക്കുന്നത്.

തിരക്കഥയും സംഭാഷണവും ബെന്നി പി നായരമ്പലം. ഛായാഗ്രഹണം അഴകപ്പന്‍. ഗാനങ്ങള്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, സംഗീതം രാഹുല്‍ രാജ്.

വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X