കാമ്പസ് നിറങ്ങളുമായി കമല്‍ വീണ്ടും

By Staff

കാമ്പസുകളുടെ ഹൃദയത്തുടിപ്പായി മാറിയ നിറം, നമ്മള്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കമല്‍ മറ്റൊരു കാമ്പസ് ചിത്രവുമായി എത്തുകയാണ്. കൗമാരത്തിന്റെ സ്വപ്നങ്ങളും വിങ്ങലുകളും കമല്‍ പ്രമേയമാക്കിയപ്പോഴൊക്കെ ബോക്സോഫീസില്‍ അത് ചരിത്രം തിരുത്തിയിട്ടുണ്ട്. പുതിയ ചിത്രമായ ഗോളിലും ആ പതിവ് തുടരുമെന്നു തന്നെയാണ് പ്രതീക്ഷ.

ഊട്ടിയാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഊട്ടിയിലെ ഗുഡ്ഷെപ്പേര്‍ഡ് സ്കൂളും സെന്റ് സേവ്യേഴ്സ് സ്കൂളും തമ്മില്‍ നടക്കുന്ന ഫുട്ബാള്‍ മത്സരം കഴിഞ്ഞ ദിവസം കമല്‍ ചിത്രീകരിച്ചു.

ചിത്രത്തിന്റെ ക്ലൈമാക്സാണ് ഈ ഫുട്ബാള്‍ മത്സരം. ഗുഡ്ഷെപ്പേര്‍ഡ് സ്കൂളുകാര്‍ ഇതുവരെ ഫുട്ബാള്‍ ജയിച്ചിട്ടില്ല. ഇക്കുറി ആ സ്കൂളില്‍ പുതുതായി ചേര്‍ന്ന സാമിലാണ് സ്കൂളിന്റെ പ്രതീക്ഷ മുഴുവന്‍.

അഞ്ചു ദിവസം കൊണ്ടാണ് ഈ ഫുട്ബാള്‍ മത്സരം കാമറയിലാക്കിയത്. ഉപയോഗിച്ചത് അഞ്ചു കാമറകള്‍.

കേരളത്തിന്റെ വിവിധ കോളജുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച ഫുട്ബാള്‍ കളിക്കാര്‍ ഈ രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഗാലറികളില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ആയിരക്കണക്കിന് കുട്ടികള്‍.

അതിവിദഗ്ധമായാണ് കമല്‍ ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത്. കളിയുടെ ആവേശവും ഒട്ടും ചോരാതെ, എന്നാല്‍ ദൃശ്യഭംഗിയില്‍ ഒത്തുതീര്‍പ്പുകളൊന്നും നടത്താതെ കമല്‍ ഈ രംഗങ്ങള്‍ കാമറയിലാക്കി.

സാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖമായ രഞ്ജിത്താണ്. ചെന്നൈ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ഫുട്ബാള്‍ കളിച്ച പരിചയം ഈ രംഗത്തില്‍ രഞ്ജിത്തിന് തുണയായി.

ഗുഡ്ഷെപ്പേര്‍ഡ് സ്കൂളിന്റെ പ്രിന്‍സിപ്പലായി വേഷമിടുന്നത് ക്യാപ്റ്റന്‍ രാജുവാണ്. അടുത്തകാലത്ത് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. പരിക്ക് ഭേദമായ ശേഷം അഭിനയിക്കുന്ന ആദ്യ ചിത്രമാണ് ഗോള്‍.

മുകേഷും റഹ്മാനും ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. മൃണാളിനി, ആഷ, മുക്ത, പൂര്‍ണിമ, എന്നിവരാണ് നായികമാര്‍.

സലിം കുമാറിലാണ് ഹാസ്യ പ്രതീക്ഷ മുഴുവന്‍.

കാമ്പസുകളുടെ സ്വപ്നങ്ങള്‍ക്ക് കമല്‍ ദൃശ്യഭാഷയെഴുതിയപ്പോഴൊക്കെ കൗമാരം അത് കൊണ്ടാടിയിട്ടുണ്ട്. കലവൂര്‍ രവികുമാര്‍ കഥയും തിരക്കഥയുമെഴുതുന്ന ഗോളിനും വിധി മറ്റൊന്നാവില്ല.

അടിച്ചു പൊളി രംഗങ്ങള്‍ക്കു പുറമെ, മനസ് നീറും വിധം വൈകാരിക മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാനും കമലിന് പ്രത്യേക മിടുക്കുണ്ട്. ഇവയുടെ അതിവിദഗ്ധമായ ചേരുവയാണ് യുവാക്കളെ കമലിന്റെ ആരാധകരാക്കിയത്.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മയുടെ വരികള്‍ ചിട്ടപ്പെടുത്തുന്നത് വിദ്യാസാഗറാണ്. കാമറ സുകു. ചേര്‍ന്നാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X