കാക്കിയിട്ട സഹോദരങ്ങള്‍
സബ് ഇന്‍സ്‌പെക്ടറായി ചാര്‍ജെടുക്കുന്പോള്‍ ഉണ്ണിക്കൃഷ്‌ന്റെ മനസി്‌ല്‍ പല ലക്ഷ്യങ്ങളുമുണ്ടായിരുന്നു. ഒരു ജോലിയെന്നതിലുപരി സമുഹത്തിനു വേണ്ടി ചിലതൊക്കെ ചെയ്യുക എന്നത് അയാളുടെ മനസിലെ വികാരമായിരുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ചിലതൊക്കെ ചെയ്യാനൊരുങ്ങിയപ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് പറഞ്ഞുകൊടുക്കാന്‍ അതേ സ്റ്റേഷനില്‍ മറ്റൊരാളുണ്ടായിരുന്നു- ഹെഡ് കോണ്‍സ്‌റ്റബിള്‍ രാമകൃഷ്‌ണന്‍.
ഉണ്ണിക്കൃഷ്‌ണന്റെ ജ്യേഷ്‌ഠനാണ് രാമകൃഷ്‌ണന്‍. താന്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ അനുജന്‍ എസ്‌ഐ ആയിയെത്തിയതില്‍ രാമകൃഷ്‌ണന് ഏറെ സന്തോഷെമുണ്ട്. എന്നാല്‍ അനുഭവങ്ങളുടെയും പ്രായത്തിന്റെയും പക്വത ഉണ്ണിക്കൃഷ്‌ണനെ പലതില്‍ നിന്നും പിന്തിരിപ്പിക്കാനാണ് രാമകൃഷ്‌ണനെ പ്രേരിപ്പിച്ചത്. അവരിരുവരും വിരുദ്ധ രീതികളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പൊലീസുകാരായി.
കുടുംബത്തിനു വേണ്ടി മാത്രം ജീവിക്കുന്ന ബാലകൃഷ്‌ണന്‍നായരുടെ മക്കളായ ഉണ്ണിക്കൃഷ്‌ണനും രാമകൃഷ്‌ണനും വീട്ടിലെത്തിയാല്‍ അങ്ങേയറ്റം സ്‌നേഹത്തോടെ കഴിയുന്ന സഹോദരങ്ങളാണ്. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന അവര്‍ ജോലി സ്ഥലത്ത് രണ്ടു തരത്തില്‍ കാര്യങ്ങളെ സമീപിക്കുന്നവരാണ്.
യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലാത്ത ഉണ്ണിക്കൃഷ്‌ണന്‍ പല ശത്രുക്കളെയുമുണ്ടാക്കി. അത് അയാളുടെ വ്യക്തിജീവിതത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടാക്കി. എസ്‌ഐ എന്ന നിലയില്‍ അയാള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ വീട്ടിലും പ്രതിഫലിച്ചുതുടങ്ങി. അതോടെ രാമകൃഷ്‌ണന്‍ വീട്ടിലും ഉണ്ണിക്കൃഷ്‌ണനെ ചോദ്യം ചെയ്‌തു തുടങ്ങി. അതോടെ ആ കുടുംബത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ജനിക്കുകയായിരുന്നു.
ബിബിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന കാക്കിയില്‍ ഉണ്ണിക്കൃഷ്‌ണനായി പൃഥ്വിരാജും രാമകൃഷ്‌ണനായി മുകേഷുമാണ് അഭിനയിക്കുന്നത്. ബാലകൃഷ്‌ണന്‍ നായരായി നെടുമുടി വേണുവും വേഷമിടുന്നു. ജഗതി ശ്രീകുമാര്‍, സുധീഷ്, സന്തോഷ്‌് ജോഗി, കലാഭവന്‍ ഷാജോണ്‍, പി.ശ്രീകുമാര്‍, ജനാര്‍ദനന്‍, ആനന്ദരാജ്, മാനസ, മീരാ വാസുദേവ്, ചന്ദ്രാലക്ഷ്‌മ്‌ണ്‍, ബിന്ദുപണിക്കര്‍, മാസ്റ്റര്‍ ദേവദാസ്, ബേബി നിവേദിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ടി.എ.ഷാഹിദാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ദീപക് ദേവ് സംഗീതം പകരുന്നു.


Click it and Unblock the Notifications