twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നാദിയ കൊല്ലപ്പെട്ട രാത്രി

    By Staff
    |

    ഐപിഎസ്‌ ഓഫീസറായ ഷറഫുദ്ദീന്‍ താരാമസി ഒരു എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റാണ്‌. ചെന്നൈ നഗരത്തില്‍ അയാള്‍ വെടിവച്ചുകൊന്നത്‌ മുപ്പത്തിയാറ്‌ കുറ്റവാളികളെയാണ്‌. തോക്കും ബുള്ളറ്റും കൊണ്ട്‌ കുറ്റവാളികളെ നേരിടുന്ന ഷറഫുദ്ദീന്‍ ചെന്നൈ നഗരത്തെ വെളുപ്പിച്ചെടുക്കുക തന്നെ ചെയ്‌തു.

    ഒരു മറുനാടന്‍ മലയാളിയാണ്‌ ഷറഫുദ്ദീന്‍. അമ്മ ഹൈദരാബാദ്‌ നൈസാം സ്വദേശി. അമ്മ മലയാളി. ഇവര്‍ താമസിക്കുന്നത്‌ ചെന്നൈയില്‍. ഒരു പൊലീസ്‌ ഓഫീസറെന്ന നിലയില്‍ എന്തിനെയും നേരിടാനുള്ള ചങ്കൂറ്റമാണ്‌ ഷറഫുദ്ദീന്‍ താരാമസിയെ വ്യത്യസ്‌തനാക്കുന്നത്‌.

    റെയില്‍വേ മന്ത്രിയുടെ പ്രത്യേക താത്‌പര്യ പ്രകാരമാണ്‌ റയില്‍വേയുടെ പ്രത്യേക അന്വേഷണ വിഭാഗത്തിന്റെ തലവനായി ഷറഫുദ്ദീന്‍ നിയമിതനാവുന്നത്‌. റെയില്‍വേ പൊലീസില്‍ ചാര്‍ജെടുത്ത ശേഷം ഷറഫുദ്ദീന്‍ പഴയ കേസ്‌ ഫയലുകള്‍ മറിച്ചുനോക്കുന്നതിനിടയിലാണ്‌ അന്വേഷണം എങ്ങുമെത്താതെ പോയ പഴയൊരു കേസ്‌ ശ്രദ്ധയില്‍പ്പെടുന്നത്‌- സൗപര്‍ണിക എക്‌സ്‌പ്രസ്‌ കൂട്ടക്കൊല. തീവണ്ടിയുടെ ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ മൂന്ന്‌ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. സംഭവം നടന്ന്‌ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല.

    കായികതാരം നദിയ മേത്തര്‍, നര്‍ത്തകി തുളസീമണി, ജേര്‍ണലിസ്റ്റായ ശ്രേയ മരിയ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. ചെന്നൈയില്‍ നിന്ന്‌ മംഗലാപുരത്തേക്കുള്ള പുതിയ തീവണ്ടിയുടെ കന്നിയാത്രയായിരുന്നു അത്‌. ചെന്നൈയില്‍ നിന്ന്‌ പുറപ്പെട്ട തീവണ്ടി കോയമ്പത്തൂരിലെ മധുക്കരൈ എന്ന ഗ്രാമത്തിലെത്തിയപ്പോഴാണ്‌ മൂന്ന്‌ പേരും കൊല ചെയ്യപ്പെട്ടതായി കാണുന്നത്‌. ഈ മൂന്ന്‌ പെണ്‍കുട്ടികളും ചെന്നൈയില്‍ നിന്നാണ്‌ തീവണ്ടിയിലെ ഒരേ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയത്‌. എന്നാല്‍ ഇവര്‍ സുഹൃത്തുക്കളോ നേരത്തെ മുന്‍പരിചയം ഉള്ളവരോ അല്ല. തീവണ്ടിയില്‍ കയറുമ്പോള്‍ പോലും അവര്‍ തമ്മില്‍ കണ്ടിട്ടില്ല. കമ്പാര്‍ട്ടുമെന്റിലെ മറ്റാരും അറിയാതെയാണ്‌ കൊല നടന്നിരിക്കുന്നത്‌.

    അതീവ ദുരൂഹമായ ഈ കേസ്‌ ഏറ്റെടുക്കാന്‍ ഷറഫുദ്ദീന്‍ തീരുമാനിച്ചു. തുടര്‍ന്ന്‌ അയാള്‍ക്ക്‌ നടത്തേണ്ടിയിരുന്നത്‌ മൂന്ന്‌ വഴിക്കുള്ള അന്വേഷണമാണ്‌. ഇവര്‍ മൂന്ന്‌ പേരുടെയും കൊലക്ക്‌ എന്തെങ്കിലും പൊതുബന്ധമുണ്ടോ, അന്ന്‌ രാത്രി എന്താണ്‌ സംഭവിച്ചത്‌ എന്നീ ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം കണ്ടെത്തേണ്ടത്‌. ഒരേ സമയം മൂന്ന്‌ അന്വേഷണമാണ്‌ അന്വേഷണ സംഘത്തിന്‌ നടത്തേണ്ടത്‌. ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടിയപ്പോള്‍ അന്വേഷണം പുതിയ വഴിത്തിരിവുകളിലേക്കാണ്‌ നീങ്ങിയത്‌.

    ഷറഫുദ്ദീന്‍ താരാമസിയായി സുരേഷ്‌ ഗോപിയാണ്‌ വേഷമിടുന്നത്‌. നാദിയയായി അഭിനയിക്കുന്നത്‌ കാവ്യാ മാധവനും. സിദ്ദിഖ്‌, രാജന്‍ പി.ദേവ്‌, സുബൈര്‍, ഷമ്മി തിലകന്‍, സുരേഷ്‌ കൃഷ്‌ണ, മനുരാജ്‌, മധുപാല്‍, ബാബുരാജ്‌, ജിജോ, സംവൃതാ സുനില്‍, സുജാ കാര്‍ത്തിക, സജിതാ ബേട്ടി, ബിന്ദു പണിക്കര്‍, ഊര്‍മിള ഉണ്ണി എന്നിവരാണ്‌ മറ്റ്‌ പ്രമുഖതാരങ്ങള്‍.

    കൃഷ്‌ണകൃപയുടെ ബാനറില്‍ കെ. മധുവാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. തിരക്കഥ എ.കെ.സാജന്‍. ഛായാഗ്രഹണം ആനന്ദക്കുട്ടന്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X