കൊലക്കേസുമായി ഷാജി കൈലാസ് വീണ്ടും
മുന്‍ മന്ത്രി കൃഷ്ണന് നന്പ്യാരുടെ കൊലപാതകത്തിന്റെ അന്വേഷണച്ചുമതല ഇപ്പോള്‍ അപ്പന്‍ മേനോനാണ്. കേസ് നേരത്തെ അന്വേഷിച്ചത് കമ്മിഷണര്‍ അലക്സാണ്ടര്‍ മേക്കാടന്‍. അന്വേഷണത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ കലിയടങ്ങിയിട്ടില്ല, മേക്കാടന്.
ആരാണ് കൃഷ്ണന്‍ നന്പ്യാരെ കൊന്നത്? അന്വേഷണച്ചുമതലയില്‍ നിന്നും തങ്ങളെ മാറ്റിയതിന് അലക്സാണ്ടര്‍ മേക്കാടനും സിഐ വേണുവും ഇത്ര വേവലാതിപ്പെടാന്‍ കാരണമെന്ത്?
കൃഷ്ണന്‍ നന്പ്യാരുടെ കൊലപാതകത്തെക്കുറിച്ചുളള ചില വിവരങ്ങളുമായാണ് അന്ന് സൂസന്‍ അപ്പോന്‍ മേനോനെ കാണാനെത്തിയത്. പൊലീസ് വകുപ്പിലെ താനറിയാത്ത രഹസ്യങ്ങള് സാമൂഹ്യപ്രവര്‍ത്തകയായ സൂസനില്‍ നിന്നും കേള്‍ക്കുന്പോള്‍ അപ്പന്‍ മേനോന്‍ ഞെട്ടുന്നു.
ഒരു കൊലക്കേസ് അന്വേഷണത്തിന്റെ ഫ്രെയിമുകളൊരുക്കുകയാണ് ഷാജി കൈലാസ്.
ഷാജിയുടെ പുതിയ ചിത്രമാണ് ടൈം.
അപ്പന്‍ മേനോന്‍ ഐപിഎസായി വേഷമിടുന്നത് സുരേഷ് ഗോപി.
പൊതുപ്രവര്‍ത്തകയായ സൂസന്‍ തോമസിന്റെ വേഷം പത്മപ്രിയയാണ് അവതരിപ്പിക്കുന്നത്.
കമ്മിഷണര്‍ അലക്സാണ്ടര്‍ മേക്കാടനായി സിദ്ദിഖും സിഐ വേണുവായി വിജയകുമാറുമാണ് സ്ക്രീനിലെത്തുന്നത്. ഡോ അയ്യങ്കാരായി ലാലും വേഷമിടുന്നു.
രാജേഷ് ജയരാമന്റേതാണ് കഥ.
കീരിക്കാടന്‍ ജോസ്, ബിജു പപ്പന്‍, ബാബുരാജ്, ബിനീഷ് കോടിയേരി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത് ദീപക് ദേവ്. കലാസംവിധാനം ബോബന്‍,
ഭാഗ്യചിത്രാ ഫിലിംസാണ് ടൈം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications