ഹരിശ്രീ അശോകന്റെ ആകാശം

By Staff

ഹരിശ്രീ അശോകന്‍ താടിയില്ലാതെ അഭിനയിക്കുന്നുവെന്നത് ഒരു വാര്‍ത്തയാണ്. അശോകനെ താടിയില്ലാത ഇതുവരെ സിനിമയില്‍ കണ്ടിട്ടില്ല. സുന്ദര്‍ദാസ് ഒരുക്കുന്ന ആകാശം എന്ന ചിത്രത്തില്‍ താടിയില്ലാത്ത ഹരിശ്രീ അശോകനെ പ്രേക്ഷകര്‍ക്ക് കാണാം.

ഹരിശ്രീ അശോകന്‍ താടിയില്ലാതെ അഭിനയിക്കുന്നുവെന്നതിന്റെ പേരില്‍ വാര്‍ത്തയുണ്ടാക്കുകയല്ല ഈ ചിത്രം. മറിച്ച് അശോകന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു പ്രത്യേകഘട്ടത്തില്‍ തന്റെ താടിയെടുക്കാന്‍ നിര്‍ബന്ധിതമാവുകയാണ്. സിനിമയുടെ ആദ്യഭാഗത്ത് താടിയോടെ തന്നെയാണ് അശോകന്‍ പ്രത്യക്ഷപ്പെടുന്നത്.

ഭാര്യ ഭാനുവിനോടും രണ്ടു മക്കളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന ഒരു സാധാരണക്കാരനാണ് മനോഹരന്‍. ഹുണ്ടായി ഷോറൂമില്‍ ഒരു ഓട്ടോമൊബൈല്‍ മെക്കാനിക്കായാണ് അയാള്‍ ജോലി ചെയ്യുന്നത്. ഭാര്യക്കും മക്കള്‍ക്കും വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. ജീവിതത്തില്‍ വലിയ ആഗ്രങ്ങളൊന്നുമില്ലാതെ അല്ലലിലാതെ ജീവിക്കുന്ന ഒരു സാധാരണക്കാരനാണ് അയാള്‍.

അങ്ങനെയിരിക്കെയാണ് മനോഹരന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവമുണ്ടാകുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ഒരു തീവ്രവാദി ബോംബ് വച്ചിട്ടുണ്ടെന്ന വാര്‍ത്ത മറ്റു പലരെയും പോലെ മനോഹരനും വായിച്ചതാണ്. എന്നാല്‍ അയാളെ ആ വാര്‍ത്ത പ്രത്യേക തരത്തില്‍ ബാധിച്ചു. ബോംബ് വച്ച തീവ്രവാദിയെന്ന് സംശയിക്കപ്പെടുന്നയാളുടെ രേഖാചിത്രവും പത്രറിപ്പോര്‍ട്ടിനൊപ്പമുണ്ടായിരുന്നു. ഈ ഛായാചിത്രത്തിന് മനോഹരന്റെ മുഖവുമായി സാമ്യമുണ്ടായിരുന്നു. അതോടെ ആളുകള്‍ അയാളെ സംശയിക്കാന്‍ തുടങ്ങി.

ആളുകള്‍ തന്നെ സംശയത്തോടെ വീക്ഷിക്കുന്നുവെന്ന് മനസിലാക്കിയതോടെ മനോഹരനും ആകെ അങ്കലാപ്പിലായി. ആളുകളുടെ കണ്ണ് വെട്ടിക്കാന്‍ അയാള്‍ പലതും ചെയ്തുകൂട്ടി. അയാളുടെ പല പ്രവൃത്തികളും അയാള്‍ക്കെതിരായ സംശയം വളര്‍ത്തുന്ന തരത്തില്‍ ദുരൂഹത ജനിപ്പിക്കുന്നതായിരുന്നു.

ജനങ്ങളും പൊലീസും തന്നെ കൂടുതല്‍ സംശയിക്കാന്‍ തുടങ്ങിയതോടെ മാനസിക സമ്മര്‍ദത്തിലായ മനോഹരന്‍ കൂടുതല്‍ പ്രശ്നങ്ങളില്‍ ചെന്നുചാടുകയായിരുന്നു. അയാളുടെ മാനസികനില തകര്‍ന്നു. ബോംബ് വച്ചയാള്‍ താന്‍ തന്നെയാണോ എന്ന് സ്വയം സംശയിക്കുന്ന തരത്തില്‍ അയാള്‍ ഒരു മാനസികരോഗിയായി മാറി. അയാളുടെയും കുടുംബത്തിന്റെയും ജീവിതത്തെ തന്ന തകര്‍ക്കുന്ന തരത്തിലാണ് ആ പ്രശ്നങ്ങള്‍ വളര്‍ന്നത്.

മനോഹരനായി ഹരിശ്രീ അശോകന്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഭാര്യ ഭാനുവായി അഭിനയിക്കുന്നത് ജ്യോതിര്‍മയിയാണ്. ഇന്നസെന്റ്, കെ.പി.എ.സി.ലളിത, സായികുമാര്‍, മാമുക്കോയ, നിയാസ്, അനില്‍ മുരളി, ബേബി നയന്‍താര, ബേബി റിയ, ബിന്ദു പണിക്കര്‍ തുടങ്ങിയ പ്രമുഖതാരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന ആകാശത്തിന്റെ തിരക്കഥ ടി.എ.റസാഖിന്റേതാണ്. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് മോഹന്‍ സിതാര സംഗീതം പകരുന്നു. ഛായാഗ്രഹണം സാദത്ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X