പൃഥ്വിരാജ് വിമന്‍സ് കോളജില്‍

By Staff

വിമന്‍സ് കോളജിലെ മൂവായിരത്തോളം വരുന്ന പെണ്‍കുട്ടികളുടെ ലീഡറാണ് ആന്‍ മാത്യൂസ്. പെണ്‍കുട്ടികള്‍ക്കെല്ലാം ആന്‍ മാത്യൂസിനെ ഒരു തരത്തില്‍ പേടിയാണ്. സ്വന്തം തീരുമാനങ്ങള്‍ക്ക് അനുസരിച്ച് എന്തുവേണമെങ്കിലും ചെയ്യാനുള്ള ചങ്കൂറ്റമാണ് ആന്‍ മാത്യൂസിനെ അവര്‍ക്കിടയില്‍ വ്യത്യസ്തയാക്കുന്നത്. ആ കോളജില്‍ അവളടങ്ങുന്ന മൂവര്‍സംഘം വിലസി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായ ഒരു തീരുമാനം കോളജ് പ്രിന്‍സിപ്പല്‍ കൈകൊള്ളുന്നത്.

മൂവായിരത്തോളം പെണ്‍കുട്ടികള്‍ പഠിക്കുന്ന ആ വിമന്‍സ് കോളജില്‍ ഒരു ആണ്‍കുട്ടിക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനമാണ് കോളജ് പ്രിന്‍സിപ്പല്‍ എലീനാ ജോണ്‍ കൈകൊണ്ടിരിക്കുന്നത്. ആന്‍സ് മാത്യുവും കൂട്ടുകാരികളായ സൂസനും നന്ദനയും ഒരു ആ തീരുമാനമറിഞ്ഞത് ഒട്ടൊരു അമ്പരപ്പോടെയാണ്. കോളജില്‍ വിലസി നടന്ന തങ്ങള്‍ക്ക് ഭീഷണിയായി ഒരു ആണ്‍കുട്ടി അവിടെ പഠിക്കാനെത്തുന്നതിനോട് അവര്‍ക്കൊട്ടും യോജിക്കാനായില്ല.

കോളജ് പ്രിന്‍സിപ്പലിന്റെ തീരുമാനത്തെ ആന്‍ ശക്തിയായി എതിര്‍ത്തു. പക്ഷേ അതുകൊണ്ടൊന്നും പ്രയോജനമുണ്ടായില്ല. പ്രിന്‍സിപ്പല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അങ്ങനെ ശ്യാം എന്ന ചെറുപ്പക്കാരന്‍ പിജി വിദ്യാര്‍ത്ഥിയായി ആ കോളജില്‍ ചേര്‍ന്നു.

ശ്യാമിനെ അമ്മ വനജ ആ വിമന്‍സ് കോളജിലെ അധ്യാപികയാണ്. കോളജ് പ്രിന്‍സിപ്പല്‍ എലീനാ ജോണുമായി അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്. വനജയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് എലീനാ ജോണ്‍ ശ്യാമിന് ആ കോളജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചത്. വിമന്‍സ് കോളജില്‍ മകനെ ചേര്‍ക്കാന്‍ വനജ തീരുമാനിച്ചതിന് പിന്നില്‍ ഒരു കാരണമുണ്ട്. താന്തോന്നിയായി നടക്കുന്ന ശ്യാം വിമന്‍സ് കോളജില്‍ ആണ്‍കുട്ടികളുടെ കൂട്ടുകെട്ടില്ലാതെ കഴിഞ്ഞാല്‍ തന്നെ നേരായ വഴിയിലെത്തുമെന്ന് അവര്‍ കരുതി.

തങ്ങളുടെ ലോകത്തേക്ക് കടന്നുവരുന്ന ശ്യാമിനെ എതിരേല്‍ക്കാന്‍ തന്നെ ആനും സംഘവും തീരുമാനിച്ചു. ശ്യാമിനെ ആ കോളജില്‍ നിന്ന് ഓടിക്കാനുള്ള നമ്പരുകളൊക്കെ അവര്‍ പയറ്റി. എന്നാല്‍ അങ്ങനെ തോറ്റോടുന്ന കൂട്ടത്തിലായിരുന്നു ശ്യാം. തന്നെ വിരട്ടാനുള്ള ആനിന്റെയും സംഘത്തിന്റെയും ശ്രമങ്ങളൊക്കെ ചെറുത്തുനിന്ന ശ്യാം ആ കോളജില്‍ ഒരു ഒറ്റയാനെ പോലെ കഴിഞ്ഞു.

ശ്യാമിനെ ഒരു ശത്രുവിനെ പോലെയാണ് ആദ്യമൊക്കെ ആന്‍ കണ്ടത്. അവന്റെ മനോവീര്യം തകര്‍ക്കാനാവുമെന്നും പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ തുടര്‍ന്ന് പഠിക്കാനാവാതെ അവിടെ നിന്ന് അവന്‍ ഓടിരക്ഷപ്പെടുമെന്നും അവള്‍ കരുതി. അതിനായി പല വേലത്തരങ്ങളും ഒപ്പിച്ചു. എന്നാല്‍ അതിലൊന്നും ശ്യാം വീഴാതായപ്പോള്‍ അവനോടുള്ള അവളുടെ മനോഭാവത്തില്‍ മാറ്റം വരാന്‍ തുടങ്ങി. ശത്രുക്കളെ പോലെ ഏറ്റുമുട്ടിയ അവര്‍ക്കിടയില്‍ പതുക്കെ പ്രണയം നാമ്പിട്ടു.

ഷാഫി സംവിധാനം ചെയ്യുന്ന ചോക്ലേറ്റ് എന്ന ചിത്രത്തിലാണ് വിമന്‍സ് കോളജ് ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ കഥ പറയുന്നത്. ആനായി റോമയും ശ്യാമായി പൃഥ്വിരാജുമാണ് അഭിനയിക്കുന്നത്. നന്ദനയായി സംവൃതയും സൂസനായി രമ്യാ നമ്പീശനും വേഷമിടുന്നു.

രചന സച്ചി സേതു. ഛായാഗ്രഹണം അഴകപ്പന്‍. വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X