അലിഭായിയും നസ്രാണിയും നേര്‍ക്കു നേര്‍............
അലിഭായി...ബറാമി അലിഭായ്. കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ തൊഴിലാളികളുടെ നേതാവ്. അവരുടെ എല്ലാമെല്ലാം. വര്‍ഷങ്ങള്‍ക്ക് മുന്പ് യമനില്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയ അറബികളുടെ വംശപരന്പരയിലെ കണ്ണി.
ഡേവിഡ് ജോണ്‍ കൊട്ടാരം. കോട്ടയം നസ്രാണി. പിറന്നുവീണത് സന്പന്നതയുടെ പൂമെത്തയില്‍... എവിടെ തിരിഞ്ഞാലും സൗഹൃദം. മുന്തിയ ക്ലബുകളിലും ബാറുകളിലും ഉല്ലസിച്ച് വെളളമടിച്ച് രസിച്ചു നടക്കുന്ന തന്റേടി.
അടി കൊളളലും കൊടുക്കലും പുത്തരിയല്ല. പരിചിതവലയത്തില്‍ സുപ്രിം കോടതി വക്കീല്‍ മുതല്‍ കാര്‍ ബ്രോക്കര്‍ വരെ.
അലിഭായിയെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍. ഡേവിഡ് ജോണിന് ജീവന്‍ നല്‍കുന്നത് മമ്മൂട്ടി.
അലിഭായി ഒരു ടിപ്പിക്കല്‍ ഷാജി കൈലാസ് ചിത്രം. രചന ടി എ ഷാഹിദ്.
നസ്രാണി സംവിധാനം ചെയ്യുന്നത് ജോഷി. തിരക്കഥ രഞ്ജിത്ത് വക.
നേര്‍ക്കു നേര്‍ ഈ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. താരങ്ങളുടേതിനെക്കാള്‍ ഇരുസംവിധായകരുടെയും പ്രസ്റ്റീജ് ചിത്രങ്ങളാണിവ. കാരണമെന്തെന്നല്ലേ...
പഴക്കമുളള കഥയാണ്.


Click it and Unblock the Notifications