ഷാജിയെ പിരിഞ്ഞ് ജോഷിയുടെ അടുത്തേയ്ക്ക്......
ഷാജി കൈലാസ് ചിത്രങ്ങളുടെ ആണിക്കല്ലുകള്‍ രണ്ട് തിരക്കഥാകൃത്തുക്കളായിരുന്നു. സംവിധായകനും എഴുത്തുകാരനും തമ്മിലുളള സാദാബന്ധമായിരുന്നില്ല അവര്‍ തമ്മില്‍. പരസ്പരം കഴിവുകള്‍ അംഗീകരിക്കുന്ന ആഴമേറിയ സൗഹൃദം. എഴുത്തിനെ സംവിധാനം കൊണ്ടു വെല്ലുവിളിക്കുന്ന മത്സരബുദ്ധിയായിരുന്നു ഈ സൗഹൃദത്തിന്റെ ജീവന്‍.
ഷാജി കൈലാസും രഞ്ജി പണിക്കരും രഞ്ജിത്തും. തലസ്ഥാനം മുതല്‍ നരസിംഹം വരെ നീണ്ടുകിടക്കുന്ന ഹിറ്റുകളുടെ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരായിരുന്നു ഇവര്‍. എവിടെയോ വച്ച് ഇവര്‍ വഴി പിരിഞ്ഞു.
രഞ്ജി പണിക്കരാണ് ഷാജിയോട് ആദ്യം വിടപറഞ്ഞത്. പിന്നീട് രഞ്ജിയെഴുതിയത് ജോഷിക്കു വേണ്ടി. ലേലവും പത്രവും തീയേറ്ററുകള്‍ കൊണ്ടാടി. ഇടക്കാലത്ത് പ്രഭ മങ്ങിയ ജോഷിയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ ജീവശ്വാസം നല്‍കുകയായിരുന്നു രഞ്ജി പണിക്കര്‍.
ആറാം തന്പുരാനും നരസിംഹവും വല്യേട്ടനും എഴുതാന്‍ രഞ്ജിത്ത് ഒപ്പമുണ്ടായിരുന്നതു കൊണ്ട് രഞ്ജി പണിക്കരുടെ വേര്‍പിരിയല്‍ ഷാജിയെ ബാധിച്ചില്ല. ഹിറ്റുകളുടെ ചിറകില്‍ അവര്‍ പറന്നു നടന്നു. മീശ പിരിച്ച് മോഹന്‍ ലാല്‍ ആടിത്തകര്‍ത്ത കഥാപാത്രങ്ങള്‍ തീയേറ്ററുകള്‍ ഇരുകൈകളും നീട്ടി ഏറ്റുവാങ്ങി.


Click it and Unblock the Notifications