twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിനാശകാലേ സംവിധായക ബുദ്ധി.......

    By Staff
    |

    ആ സമയത്താണ് സംവിധായകനാകാന്‍ ര‍ഞ്ജിത്തും തീരുമാനിച്ചത്. ആദ്യചിത്രമായ നന്ദനം കുറേ നാള്‍ പെട്ടിയിലിരുന്നെങ്കിലും പുറത്തിറങ്ങിയപ്പോള്‍ രഞ്ജിത്തിനെ ജനം പ്രശംസ കൊണ്ട് മൂടി. ഒരു മോഹന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലാല്‍‍‍‍‍‍‍‍‍‍‍‍‍‍ മീശപിരിച്ചാല്‍‍‍‍‍‍‍‍‍‍ തന്നെ അത് സംഭവമാണ്. അപ്പോള്‍‍‍‍‍‍‍‍‍‍ രണ്ടു മോഹന്‍‍‍‍‍‍‍‍‍‍‍‍‍‍‍ലാലുണ്ടെങ്കില്‍‍‍‍‍‍‍‍‍‍‍. ദേവാസുരത്തിന്റെ രണ്ടാം ഭാഗം രാവണപ്രഭുവായി. വിജയത്തിന്റെ ഗിരി മുകളിലേയ്ക്ക് ര‍ഞ്ജിത്തിന്റെ സവാരി. കൂടെ ഷാജി കൈലാസ് ഇല്ലാതെ.

    തന്റെ മനസറിയുന്ന തിരക്കഥാകൃത്തിന്റെ വില ഷാജി കൈലാസ് തിരിച്ചറി‍ഞ്ഞു. താണ്ഡവം എട്ടു നിലയില്‍ പൊട്ടി. കാശിനാഥന്റെ ഹീറോയിസം ജനം പുറം കൈകൊണ്ട് തട്ടിയെറിഞ്ഞു. നാട്ടുരാജാവില്‍ ടി എ ഷാഹിദിനെ വച്ച് മോഹന്‍ലാലിനെ പുലിക്കാട്ടില്‍‍‍‍‍‍‍‍ ചാര്‍‍‍‍‍‍‍‍‍‍‍ളിയാക്കി. ചാര്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ളിയുടെ മീശ പിരിക്കലും പുലിനഖമാലയും നീ കുട്ടിയാണ് എന്ന പഞ്ച് ഡയലോഗും പോയ ജനത്തെ തീയേറ്ററിലെത്തിച്ചില്ല.

    അതിനിടെ, ജോഷി രഞ്ജി പണിക്കര്‍ കൂട്ടുകെട്ടും ജനം തളളി. ദുബായും പ്രജയും മലയാള സിനിമാ ചരിത്രത്തിലെ സര്‍‍‍‍‍‍‍‍‍‍വകാല നാണക്കേടുകളായി. ദുബായിയില്‍‍‍‍‍‍ ചെന്ന നായകന്‍‍‍‍‍‍‍‍‍‍ സായിപ്പിനെ മലയാളത്തില്‍‍‍‍‍‍ തെറിപറയുന്ന സാഹസവും സക്കീര്‍ അലി ഹൂസൈന്റെ വായിലൊതുങ്ങാത്ത രാഷ്ട്രീയ പ്രസംഗവും ജനം തൊഴിച്ചെറിഞ്ഞു

    രഞ്ജിത്തിനും തുടങ്ങി കഷ്ടകാലം. ബ്ലാക്കും പ്രജാപതിയും രഞ്ജിത്ത് ഓര്‍ക്കാന്‍‍‍‍‍‍‍‍‍‍ കൂടിയിഷ്ടപ്പെടാത്ത ചലച്ചിത്ര സാഹസങ്ങളായി. രണ്ടു കാവ്യാ മാധവനെ പരീക്ഷിച്ച മിഴി രണ്ടിലും തീയേറ്ററിലെത്തി തിരിച്ചു പോയപ്പോള്‍ നിര്‍മ്മാതാവിന്റെ മിഴി രണ്ടും നിറഞ്ഞു. വെളളമടി ആഘോഷിക്കുന്ന മോഹന്‍‍‍‍‍‍‍‍‍‍‍‍‍‍ ലാലിന്റെ ചന്ദ്രോത്സവം കാണാന്‍ ഉത്സവപ്പറന്പില്‍ആരുമെത്തിയില്ല.

    ഒരു കമേഴ്സ്യല്‍‍‍‍‍‍ ബ്രേക്കു പോലെ ഭരത് ചന്ദ്രന്‍ ഐപിഎസുമായി രഞ്ജി പണിക്കാര്‍ ഇടയ്ക്ക് വന്നു പോയി.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X