അതുപോലെയാകുമോ വ്യാകുലമാതാവേ....
ചരിത്രം ഈ വിധം മുന്നേറുന്പോഴാണ് അവിചാരിതമായി രഞ്ജിത്തും ജോഷിയുടെ സമക്ഷത്തിലെത്തുന്നത്. ലേലവുമായി ജോഷിയിലെത്തിയ രഞ്ജി പണിക്കരുടെ റോളാണ് രഞ്ജിത്തിന് ഇന്ന്. ജോഷി രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ നസ്രാണി തീയേറ്ററിലെത്തുന്പോള്‍ ഒപ്പമോടാന്‍ ഷാജി കൈലാസ് മോഹന്‍ലാല്‍ ഷാഹിദ് ടീമിന്റെ അലിഭായിയും.
ആക്ഷന്‍ ചിത്രങ്ങളുടെ തന്പുരാനായിരുന്നു ജോഷി. പിന്നീട് മാന്പഴക്കാലം പോലെ തീയേറ്ററുകളില്‍ കാണിക്കുന്ന സീരിയല്‍ സിനിമയും അദ്ദേഹം തന്നെ സംവിധാനം ചെയ്ത് ചരിത്രപുരുഷനായി. ദിലീപിനെ വാളയാര്‍ പരമശിവമാക്കി മീശ ചുരുട്ടിച്ചെങ്കിലും ഒരു ജോഷി ചിത്രത്തിന്റെ ആരവങ്ങളൊന്നും തീയേറ്ററുകളില്‍ ഉണ്ടായില്ല.
ഇടിമിന്നല്‍ ഫ്രെയിമുകളുമായി ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വേറൊരു വ്യാകരണം ചമച്ച സംവിധായകനാണ് ഷാജി കൈലാസ്. നാട്ടുരാജാവില്‍ പറ്റിയ കൈത്തെറ്റ് തിരുത്തണമെന്ന ആഗ്രഹം ഷാഹിദിനും ഉണ്ടാകും.
അപ്രതീക്ഷിതമായ അങ്കമാണ് അലിഭായിയും നസ്രാണിയും തമ്മിലുളളത്. ഒരുകാലത്തെ ഏറ്റവും വലിയ ഹിറ്റ് ജോഡിയായിരുന്ന ഷാജി കൈലാസ് രഞ്ജിത്ത് ടീം വേര്‍തിരിഞ്ഞ് ഏറ്റുമുട്ടുന്നു. ഇരുവരുടെയും കൈയില്‍ മലയാളത്തിലെ ഏറ്റവും ആരാധകരും താരമൂല്യമുളളതുമായ നടന്മാര്‍.
പൗരുഷത്തിനും ആക്ഷനും പുതിയ ചലച്ചിത്ര വ്യാഖ്യാനങ്ങള്‍ എഴുതിച്ചേര്‍ത്ത് തീയേറ്ററുകളില്‍ ആവേശത്തിന്റെ സുനാമികളുയര്‍ത്തിയവര്‍ വീണ്ടും എത്തുന്നു. വിജയം ആര്‍ക്കാവും? ഏതായാലും സാദാ ഹിറ്റുകൊണ്ട് തൃപ്തരാവില്ല ഇരുകൂട്ടരും.
ബോക്സോഫീസ് തിരുത്തിയെഴുതുന്നു എന്നത് ഒരു വെറും പരസ്യവാചകമായി ഒതുക്കാന്‍ ആരും ഇഷ്ടപ്പെടുന്നുമുണ്ടാവില്ല, സ്ക്രീനിലെത്തുന്പോള്‍ എന്താവും ഗതി. പോയ പ്രതാപം തിരിച്ചു പിടിക്കാനുളള തത്രപ്പാടില്‍ വിജയദേവത ആരുടെ മുന്നിലാണ് ലോട്ടറി മാര്‍ട്ടിനായി അവതരിക്കുന്നത്?
താണ്ഡവം, നാട്ടുരാജാവ്, ദുബായ്, പ്രജ, ബ്ലാക്ക്, പ്രജാപതി... ഓര്‍ക്കുന്പോള്‍ തന്നെ പേടിയാവുന്ന പീഡനങ്ങള്‍........ അതുപോലെയാകുമോ വ്യാകുലമാതാവേ........


Click it and Unblock the Notifications