അടിച്ചുപൊളി അച്ചായന്‍ വരുന്നു...
അച്ചായന്‍ കഥാപാത്രങ്ങളില്‍ അരങ്ങു തകര്‍ക്കുന്ന നടനാണ് മമ്മൂട്ടി. പത്മരാജന്റെ കൂടെവിടെയിലെ കാഞ്ഞിരപ്പളളിക്കാരന്‍ നസ്രാണിയെ മറക്കുന്നതെങ്ങനെ? കോട്ടയം കുഞ്ഞച്ചനായും തിരശീലയില്‍ അടിച്ചുവാരിയിട്ടുണ്ട്.
സൂപ്പര്‍ ടെക്നീഷ്യന്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോഷിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങളെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷ വാനോളമുയരുന്നത് പതിവാണ്. പോത്തന്‍വാവയുടെ ശരാശരി വിജയമൊന്നും ആരാധകരുടെ പ്രതീക്ഷയെ സ്വാധീനിക്കുന്നില്ല. പോരെങ്കില്‍ തിരക്കഥ രഞ്ജിത്തിന്റേതും.
രഞ്ജിത്തിന്റെ ഡേവിഡ് ജോണ്‍ കൊട്ടാരം എന്ന പാലാക്കാരന്‍ നസ്രാണിയായി മമ്മൂട്ടി വേഷം മാറുന്പോള്‍ ആരാധകരുടെ ആകാംക്ഷ മാനം മുട്ടുന്നു. ഉയര്‍ന്ന സാന്പത്തിക ശേഷിയുളള അച്ചായന്മാരുടെ എല്ലാ സ്വഭാവവും കൃത്യമായി അളന്നൊഴിച്ചാണ് ഡേവിഡ് ജോണിനെ രഞ്ജിത്ത് രൂപപ്പെടുത്തിയത്.
ഓരോ തുളളിയും ആസ്വദിച്ച് ആഘോഷമായുളള വെളളമടി. മുന്തിയ സൗഹൃദങ്ങള്‍. ഇത്തിരി രാഷ്ട്രീയം. കടലോളം സ്നേഹവും തിരയോളം ചട്ടന്പിത്തരവും.


Click it and Unblock the Notifications