അവര്‍ കൊല്ലപ്പെട്ടതെങ്ങനെ?
കായിക താരം നാദിയയും നര്‍ത്തകി തുളസീമണിയും ടി വി റിപ്പോര്‍ട്ടര്‍ ശ്രേയ മറിയയും പരിചയപ്പെടുന്നതു തന്നെ ആ തീവണ്ടി മുറിയില്‍ വച്ചാണ്. ഒരേ ദിശയിലേയ്ക്ക് ഒരേ തീവണ്ടി മുറിയിലിരുന്ന് യാത്ര ചെയ്യുന്പോള്‍ അവരറിഞ്ഞില്ല ഇത് തങ്ങളുടെ അവസാന യാത്രയാണെന്ന്.
അഡയാറില്‍ നിന്നും മൂകാംബികയിലേയ്ക്ക് പോവുകയായിരുന്നു തുളസീമണി. ഈ നര്‍ത്തകിയെ എന്തിനാണ് കൊന്നത്?
ടി വി റിപ്പോര്‍ട്ടറാണ് ശ്രേയ മറിയ. സമൂഹത്തില്‍ പല ഉന്നതരുടെയും ഉറക്കം കെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ ശ്രേയ പുറത്തു കൊണ്ടുവന്നിട്ടുണ്ട്. അതില്‍ അവളോട് പകയുളള ആരെങ്കിലും...
കായിക താരം നദിയാ മേത്തറോട് ആര്‍ക്കാണ് വൈരാഗ്യം തോന്നുക? എന്തിനാണ് നാദിയയെ കൊന്നത്?
ഒരാള്‍ക്ക് വേണ്ടിയൊരുക്കിയ കെണിയില്‍ മറ്റു രണ്ടുപേര്‍ അവിചാരിതമായി വീണതാണോ? തെളിവു നശിപ്പിക്കാന്‍ ദൃക്സാക്ഷികളെ വകവരുത്തിയതാണോ?


Click it and Unblock the Notifications