twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓരോ ഫ്രെയിമിലും ആകാംക്ഷ.

    By Staff
    |

    ഓരോ ഫ്രെയിമിലും ആകാംക്ഷയുടെ രസനിരപ്പ് ക്രമമായി ഉയരുന്ന ചിത്രമാണ് കെ മധുവിന്റെ നദിയ കൊല്ലപ്പെട്ട രാത്രിയില്‍‍‍‍‍‍‍‍‍. എ കെ സാജന്റെ തിരക്കഥയില്‍‍‍‍‍‍‍‍‍‍ വേറിട്ട ഒരു ട്രീറ്റ് മെന്റാണ് ഈ ചിത്രത്തില്‍‍‍‍‍‍‍‍‍ പരീക്ഷിച്ചിരിക്കുന്നത്.

    ഇവിടെ രാഷ്ട്രീയ ഇടപെടലുകള്‍‍‍‍‍‍‍‍ സൃഷ്ടിക്കുന്ന ബഹളങ്ങളും കോലാഹലങ്ങളുമില്ല. ശരിയായ ഒരു മര്‍‍‍‍‍‍‍‍‍ഡര്‍‍‍‍‍‍‍‍‍ ഇന്‍‍‍‍‍‍‍‍‍‍വെസ്റ്റിഗേഷന്‍‍‍‍‍‍‍‍‍‍‍. നിഗൂഡതകളിലേയ്ക്ക് നിശബ്ദമായി അരിച്ചിറങ്ങുന്ന അന്വേഷണത്തിന്റെ പുതിയ മുഖം. റെയില്‍‍‍‍‍‍‍വേ ആന്റി ക്രിമിനല്‍‍‍‍‍‍‍‍‍‍‍ ടാസ്ക് ഫോഴ്സ് ഓഫീസര്‍‍‍‍‍‍‍‍ ഡോ. ഷെറഫുദ്ദീന്‍‍‍‍‍‍‍‍ താരാമസിയ്ക്കാണ് അന്വേഷണച്ചുമതല. സുരേഷ് ഗോപിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    നാദിയയെ അവതരിപ്പിക്കുന്നത് കാവ്യാ മാധവന്‍‍‍‍‍‍‍‍. നര്‍‍‍‍‍‍ത്തകി തുളസീമണി സുജാ കാര്‍‍‍‍‍ത്തികയാണ്. ടിവി റിപ്പോര്‍‍‍‍‍‍‍‍‍‍‍‍‍‍ട്ടര്‍‍‍‍‍‍‍‍‍‍‍‍‍‍‍ ശ്രേയ മറിയയായി മയൂഖത്തിലൂടെ തിരശീലയിലെത്തിയ റിഥ്യ.

    പ്രിഥ്വിരാജ് അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് സിദ്ദിഖ്. നാദിയയുടെ സഹോദരന്‍‍‍‍‍‍‍‍‍ ഗുലാം മുസാഫിറിനെയാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. തബല വിദഗ്ധനായ ഗുലാം മുസാഫിര്‍‍‍‍‍‍ സിദ്ദിഖിന്റെ വേറിട്ട കഥാപാത്രമാവും.

    കൃഷ്ണകൃപയുടെ ബാനറില്‍‍‍‍‍‍‍ കെ മധു തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാമറ ആനന്ദക്കുട്ടന്‍‍‍‍‍‍‍‍‍‍.

    യാത്രയിലെ കൊലപാതകത്തിന്റെ ഉളളുകളളികള്‍‍‍‍‍‍‍‍ അഴിയുന്നത് മറ്റൊരു യാത്രയിലാണ്. മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണത്തിന്റെ മേഖലകളിലേയ്ക്കാണ് കെ മധു കാമറയുമായി പോകുന്നത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X