ഇന്നോളം കാണാത്ത ഗ്ലാമറില്‍ നയന്‍സ്...
അച്ഛന്റെ അമ്മയുടെയും ഏകമകനാണ് യോഗീശ്വര്‍ എന്ന കഥാ നായകന്‍. വിദ്യാസന്പന്നന്‍. കലാ പ്രവീണന്‍. അമ്മയ്ക്ക് കുറേ വളകള്‍ വാങ്ങുന്നതിനായി നഗരത്തിലെത്തിയ യോഗീശ്വര്‍ അവിചാരിതമായി ഒരാളോട് ഏറ്റുമുട്ടുന്നു. ഏറ്റുമുട്ടലില്‍ അയാള്‍ മരിക്കുന്നു.
മരിച്ചത് നഗരത്തിനെ കിടുകിടാ വിറപ്പിച്ച ഗുണ്ടയാണ് മരിച്ചതെന്ന് യോഗീശ്വര്‍ അറിഞ്ഞത് പിന്നീട്. പൊലീസും ഗുണ്ടയുടെ അനുയായികളും യോഗീശ്വറിനു പിന്നാലെ പായുന്നു. ആദ്യം രക്ഷപെടാന്‍ ശ്രമിക്കുന്ന അയാള്‍ പിന്നീട് അവരോട് ഏറ്റുമുട്ടുന്നു.
ഒടുവില്‍ യോഗീശ്വര്‍ പൊലീസ് കസ്റ്റഡിയിലായി. നഗരത്തെ വിറപ്പിച്ച ഗുണ്ടയെ പട്ടാപ്പകല്‍ കൊന്ന യേഗീശ്വറെ അതിനകം നഗരവാസികള്‍ തങ്ങളുടെ രക്ഷകന്റെ സ്ഥാനത്ത് അവരോധിച്ചിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ യേഗിയെ കാത്തിരുന്നത് പഴയ ഗുണ്ടയുടെ സിംഹാസനം തന്നെയായിരുന്നു.
പിന്നീട് നഗരത്തിന്റെ അധോലോകം യോഗിയുടെ ചൊല്‍പടിയിലായി. യോഗി എന്ന പേരു കേള്‍ക്കുന്പോള്‍ തന്നെ എതിരാളികളുടെ മുട്ടുവിറയ്ക്കാന്‍ തുടങ്ങി.


Click it and Unblock the Notifications