ഇന്നോളം കാണാത്ത ഗ്ലാമറില്‍ നയന്‍സ്...
നഗരത്തിന്റെ സ്പന്ദനങ്ങളറിയുന്ന, നഗരത്തിന്റെ പേടിസ്വപ്നമായി വളര്‍ന്ന യോഗിയുമായി ഒരു ടെലിവിഷന്‍ അഭിമുഖം നടത്താനാണ് അവള്‍ വന്നത്.
ചാനല്‍ റിപ്പോര്‍ട്ടര്‍ നയന. യോഗിയെ കാണുന്നതില്‍ നിന്നും നയനയെ വിലക്കാന്‍ സഹപ്രവര്‍ത്തകര്‍ ആവുന്നതും പണിപ്പെട്ടു. പക്ഷേ അവളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമായില്ല.
നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയ നയന യോഗിയെ കാണുക തന്നെ ചെയ്തു. അവളുടെ നിര്‍ബന്ധത്തിന് ഒടുവില്‍ അയാളും വഴങ്ങി. ചാനല്‍ കാമറയ്ക്കു മുന്നില്‍ യോഗി മനസു തുറന്നു. അതോടെ രഹസ്യങ്ങള്‍ പലതും അഴിഞ്ഞു വീണു. യോഗി വെളിപ്പെടുത്തിയ സത്യങ്ങളറിഞ്ഞ് സമൂഹം കിടുങ്ങി. നഗരത്തിലെ പ്രമുഖന്മാരുടെ ഉറക്കം പോയി.
തുടര്‍ന്നു കാണുക. ചിത്രം യോഗി. സംവിധാനം വി വി വിനായക്.


Click it and Unblock the Notifications