ദേവനാരായണന്റെ പക കിച്ചാമണിയോട്......
മന്ത്രി ബാഹുലേയനും കിച്ചാമണിയും ഇപ്പോഴാലോചിക്കുന്നത് എങ്ങനെ ദേവനാരായണനെ ഒതുക്കാമെന്നാണ്.
ദേവനാരായണന്‍. രാഷ്ട്രീയത്തിലെ ക്രിമിനല്‍. അല്ലെങ്കില്‍ ക്രിമിനലായ രാഷ്ട്രീയക്കാരന്‍. ആരോടുമില്ല ബഹുമാനം. ആരോടുമില്ല വിധേയത്വം. സ്വയം തീര്‍ത്ത സാമ്രാജ്യത്വത്തില്‍ സ്വന്തം നിയമങ്ങളുമായി ഭരിച്ചു രസിക്കുന്ന ക്രൂരനായ രാഷ്ട്രീയ നേതാവാണ് ദേവനാരായണന്‍.
എന്തിനും പോന്ന ഗുണ്ടാപ്പടയുണ്ട് ദേവനാരായണന്. അളവറ്റ സമ്പത്തും, രാഷ്ട്രീയ പിന്‍ബലവും സ്വാധീനവും. ക്രൂരതയുടെ ആള്‍രൂപം. അയാളുടെ പുതിയ ശത്രു കിച്ചാമണിയാണ്. മന്ത്രി ബാഹുലേയനും.
ദേവനാരായണന്റെ കളികളെക്കുറിച്ച് സൂക്ഷിക്കണമെന്നാണ് കിച്ചാമണിയെ ബാഹുലേയന്‍ ഉപദേശിക്കുന്നത്. മറുപടിയായി കിച്ചാമണി പറഞ്ഞത് പൊളളുന്ന വാക്കുകള്‍.
ചേരിയിലും ചെക്ക് പോസ്റ്റിലുമൊക്കെ ഇതിലും വലിയ കളി കണ്ടല്ലേ നമ്മള്‍ വളര്‍ന്നത്. അന്നും ഇന്നും ചങ്കൂറ്റം മാത്രമേ കൈമുതലായുളളൂ...


Click it and Unblock the Notifications