സുരേഷ് ഗോപിയുടെ ഉശിരന്‍ വേഷം

By Staff

കിച്ചാമണിയെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. മന്ത്രി ബാഹുലേയനായി റിസ ബാവ വേഷമിടുന്നു.

അഴിമതി നടത്താനായി അഴിമതിയില്‍ പിറന്ന് അഴിമതിയില്‍ വളര്‍ന്നവനാണ് കിച്ചാമണി. വേഷത്തിലും ഭാവത്തിലും ഏറെ പുതുമകളോടെയാണ് സുരേഷ് ഗോപി കിച്ചാമണിക്ക് ജീവനേകിയിരിക്കുന്നത്.

ക്രൂരനായ അധോലോക രാഷ്ട്രീയക്കാരന്‍ ദേവനാരായണനാകുന്നത് ബിജു മേനോനാണ്. ഇവറിലെ പാമ്പു ജോസിനു ശേഷം ബിജു മേനോന്റെ മറ്റൊരു ക്രൂരനായ വില്ലന്‍ വേഷമായ ദേവനാരായണന്‍ ഗംഭീരമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അഴിമതിയും അധോലോക പ്രവര്‍ത്തനവും നടത്തി വിലസുന്ന ദേവന്റെ തട്ടകത്തിലേയ്ക്കാണ് കിച്ചാമണി വന്നെത്തിയത്. കൂട്ടിന് ദേവനാരായണന്റെ രാഷ്ട്രീയ ശത്രുവായ മന്ത്രി ബാഹുലേയനും ചേര്‍ന്നപ്പോള്‍ അയാളുടെ അധോലോക സാമ്രാജ്യത്തിന്റെ അടിത്തറയിളകിത്തുടങ്ങി.

കിച്ചാമണിയെ നശിപ്പിക്കാന്‍ ദേവനാരായണനും അതിനെ ചെറുക്കാന്‍ കിച്ചാമണിയും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

പുതുമുഖം സമദ് മങ്കടയാണ് കിച്ചാമണി എംബിഎയുടെ സംവിധായകന്‍. ആഷ്ന ആഷിന്റേതാണ് കഥയും തിരക്കഥയും. കാമറ ചലിപ്പിക്കുന്നത് പി സുകുമാര്‍.

കാനേഷ് പൂനൂരിന്റെ വരികള്‍ക്ക് അലക്സ് പോളിന്റെ ഈണം.

ജയസൂര്യ, നവ്യാ നായര്‍, പ്രിയങ്ക, രാജന്‍ പി ദേവ്, കൊച്ചിന്‍ ഹനീഫ, സലിം കുമാര്‍, ബിജുക്കുട്ടന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X