ഡേവിഡിന്റെ ആരാണ് ആനി...?
ഡേവിഡ് ആനിയെ സംരക്ഷിക്കുന്നതെന്തിന്?
ആരാണ് ആനി? എന്തിനാണ് ഡേവിഡ് ആനിയെ സംരക്ഷിക്കുന്നത്? ആനിയും ഡേവിഡും തമ്മിലുളള ബന്ധമെന്ത്?
പോളെന്തിന് ഈ കാര്യങ്ങളറിയുന്നു എന്ന ചോദ്യം ഡേവിഡും ചോദിച്ചു. പോളിന്റെ ആരാണ് ആനി? എം സി പോള്‍ ആനിയുടെ വിശദവിവരങ്ങള്‍ അറിയാന്‍ തിടുക്കപ്പെടുന്നതെന്തിന്?
ഉത്തരം പറയുന്നത് രഞ്ജിത്താണ്. ജോഷി സംവിധാനം ചെയ്യുന്ന നസ്രാണി എന്ന ചിത്രത്തിലെ ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് ഈ ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും.
ഡേവിഡ് ജോണിനെ മമ്മൂട്ടി അവതരിപ്പിക്കുന്നു. എം. സി പോളാകുന്നത് വിജയരാഘവന്‍. ഏകലവ്യനിലെ ചേറാടി കറിയയ്ക്കു ശേഷം വിജയരാഘവന്റെ ശ്രദ്ധേയമായ വേഷമായിരിക്കും മലങ്കര കോണ്‍ഗ്രസ് നേതാവ്.
ആനിയ്ക്ക് ജീവന്‍ പകരുന്നത് മുക്തയാണ്. വിമലാ രാമനാണ് ചിത്രത്തിലെ നായിക.
ഏറെക്കാലത്തിനു ശേഷം തമാശ പറയുന്ന വേഷത്തില്‍ കലാഭവന്‍ മണിയുണ്ട്. ഡേവിഡ് ജോണിന്റെ ഡ്രൈവര്‍ സുകുമാരന്റെ വേഷമാണ് മണിക്ക്.
ഭരത് ഗോപി, ബിജു മേനോന്‍, ലാലു അലക്സ്, ദേവന്‍, ക്യാപ്റ്റന്‍ രാജു എന്നിങ്ങനെ വലിയൊരു താരനിര തന്നെയുണ്ട് നസ്രാണിയില്‍.


Click it and Unblock the Notifications