ഡേവിഡിന്റെ ആരാണ് ആനി...?

By Staff

ഡേവിഡ് ജോണിന്റെ ആരാണ് ആനി എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി? കൗശലക്കാരനായ രാഷ്ട്രീയ നേതാവ് എം സി പോളിന്റെ ഉറക്കം കെടുത്തുന്ന ചോദ്യമാണത്. എങ്ങനെയാലോചിച്ചിട്ടും ഉത്തരമില്ല.

ഇടത്തരം കര്‍ഷകരുടെ എല്ലാമെല്ലാമാണ് മലങ്കര കോണ്‍ഗ്രസ് നേതാവ് എം സി പോള്‍. കുടിയേറ്റ കര്‍ഷകരുടെ കാണപ്പെട്ട ദൈവം. കുറുക്കന്റെ സൂത്രവും കഴുകന്റെ ക്രൗര്യവും ഒത്തുകിട്ടിയ നേതാവ്.

മകന്‍ ബെന്നി പോളിനെ തന്റെ പിന്‍ഗാമിയായി വളര്‍ത്തുക എന്നതാണ് പോളിന്റെ ലക്ഷ്യം. പാര്‍ട്ടിയില്‍ എതിര്‍ത്തവരെയെല്ലാം കൗശലവും കരുത്തും സ്വാധീനവും കൊണ്ട് ഒതുക്കി. മകനു കടന്നു വരാനുളള എല്ലാ വഴികളും അപ്പന്‍ നേരിട്ട് വെട്ടിയൊരുക്കി.

എന്നാല്‍ പോളിന് മറ്റൊരാഗ്രഹമുണ്ട്. തന്റെ പാര്‍ട്ടിയില്‍ ഡേവിഡിനെ ചേര്‍ക്കണമെന്ന്. ഡോവിഡ് ജോണ്‍ എന്ന കോടീശ്വരന്‍ കൊട്ടാരം പ്ലാന്ററും മധ്യതിരുവിതാംകൂറുകാരനാണ്. ഇരുവരും. ഒരേ മതവിഭാഗങ്ങളില്‍ പെട്ടവര്‍. അതിസമ്പന്നര്‍.

എന്നാല്‍ ഡേവിഡിന്റെ വഴി വേറെയാണ്. അപ്പന്‍ സമ്പാദിച്ചതെല്ലാം തനിക്ക് ചെലവാക്കി തീര്‍ക്കാനുളളതാണ് എന്നതാണ് കക്ഷിയുടെ തത്വശാസ്ത്രം. വെളളമടിയൊഴിഞ്ഞ നേരമില്ല. പതഞ്ഞുയരുന്ന ലഹരിയുടെ കുമിളകളില്‍ സൗഹൃദങ്ങളുടെ ഓളങ്ങളില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്ന സുഖിയന്‍.

ഡേവിഡ് ജോണ്‍ പോളിന്റെ ശത്രുവല്ലെങ്കിലും മിത്രമാവാത്തത് നേതാവിന് പലപ്പോഴും തലവേദനയായാവുന്നു. ദൂതന്മാര്‍ വഴിയും നേരിട്ടും പലതവണ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിച്ചതാണ് ഡേവിഡിനെ പോള്‍. തന്റെ വഴി വേറെയെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിപ്പോവുകയാണ് ഡേവിഡ്.

എന്നാല്‍ ഇപ്പോള്‍ ഡേവിഡിനെ കാണാന്‍ വന്നതിന് പിന്നില്‍ മറ്റൊരു കാരണമുണ്ട്. അഥവാ ആ ചോദ്യത്തിന്റെ ഉത്തരം തേടിയാണ് പോള്‍ ഡേവിഡിനടുത്തെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X