ലാലിനെ രഞ്ജിത്ത് ചന്ദ്രമൗലിയാക്കുന്നു
സംഗീതരംഗത്ത് പ്രശസ്തരാണവര്‍. വാദ്യോപകരണങ്ങളില്‍ വിദഗ്ധരും. അവര്‍ ആറുപേര്‍. ഡ്രമ്മര്‍ ചന്ദ്രമൗലി, വയലിനിസ്റ്റ് ഐസക്, ലീഡ് കീ ബോര്‍ഡ് പ്ലെയര്‍ ഹെന്‍ട്രി, സംഗീതസംവിധായകന്‍ ഗുണശേഖരന്‍, വിശ്വനാഥനെന്ന റീറിക്കാര്‍ഡിസ്റ്റ്, തബലിസ്റ്റ് ബാലു.
സംഗീതവും സൗഹൃദവുമായി അവര്‍ മദിരാശി അടക്കി വാണു. ചലച്ചിത്ര സംഗീതരംഗത്ത് അവര്‍ അടുഅവഗണിക്കാനാവാത്ത ഉയരങ്ങളിലെത്തി. റിക്കോര്‍ഡിംഗ് സ്റ്റുഡിയോകള്‍ അവര്‍ക്കു വേണ്ടി കാത്തുകിടന്നു.
കാലം കടന്നുപോയി. ജോലിത്തിരക്കുകള്‍ ഇവരുടെ സൗഹൃദത്തിന്റെ തായ് വേരറുത്തു. ഓരോരുത്തരും അവരവരുടെ ലോകത്തേയ്ക്ക് ചുരുങ്ങി.
ചന്ദ്രമൗലി മദിരാശി തന്നെ വിട്ടു. എന്തിനെന്ന് ആര്‍ക്കുമറിയില്ല. ഇപ്പോള്‍ എവിടെയാണെന്നും ആര്‍ക്കുമറിയില്ല. ലണ്ടനിലും ആഫ്രിക്കയിലുമായി പാറിനടക്കുന്നുവെന്ന് പലരും പറയുന്നു.


Click it and Unblock the Notifications