ചന്ദ്രമൗലി മദിരാശിയില്‍ വന്നതെന്തിന്.
അങ്ങനെയിരിക്കെ ചന്ദ്രമൗലി വീണ്ടും മദിരാശിയിലെത്തി. ഒരു നിമിത്തം പോലെ. കുറേ നാളുകള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചെലവിട്ട് മടങ്ങിപ്പോകാനാണ് ചന്ദ്രമൗലി വന്നത്. സുഹൃദ് സംഘം വീണ്ടും ഉഷാറായി.
തിരിച്ചു പോകാനൊരുങ്ങുന്നതിനിടയില്‍ ഓര്‍ക്കാപ്പുറത്താണ് ആ സംഭവം. ചന്ദ്രമൗലിയുടെ യാത്രയെയും തുടര്‍ന്നുളള ജീവിതത്തെയും മാറ്റി മറിച്ച ആ സംഭവങ്ങളുടെ ചുരുളഴിയുന്നത് രഞ്ജിത്തിന്റെ തൂലികയിലൂടെയാണ്.
മോഹന്‍ലാലിനെ നായകനാക്കി സൂപ്പര്‍ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഒരുക്കുന്ന റോക്ക് ആന്റ് റോള്‍ എന്ന പുതിയ ചിത്രത്തിലെ നായകനാണ് ചന്ദ്രമൗലി. സംഗീതസാന്ദ്രമായ അന്തരീക്ഷത്തില്‍ ഹൃദയഹാരിയായ കഥ പറയുകയാണ് രഞ്ജിത്ത്.
ഡ്രമ്മര്‍ ചന്ദ്രമൗലി മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു വിസ്മയമാകും.


Click it and Unblock the Notifications