വീണ്ടുമൊരു ലാല്‍ മുകേഷ് ചിത്രം
വയലിനിസ്റ്റ് ഐസക്കിനെ മുകേഷ് അവതരിപ്പിക്കുന്നു. മോഹന്‍ലാലും മുകേഷും ഒരുമിച്ചഭിനയിച്ച് ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് അപൂര്‍വനിമിഷങ്ങളാണ്. ബോയിംഗ് ബോയിംഗ് മുതല്‍ കാക്കക്കുയില്‍ വരെയുളള ചിത്രങ്ങളിലെ ഇവരുടെ കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നുണ്ട്.
സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രത്തില്‍ മുകേഷ് അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. രഞ്ജിത്തിന്റെ ഭാവനയില്‍ വിടരുന്ന രംഗങ്ങള്‍ക്ക് മുകേഷും മോഹന്‍ലാലും ജീവനേകുന്നതെങ്ങനെ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
സംഗീതസംവിധായകന്‍ ഗുണയെ അവതരിപ്പിക്കുന്നത് സിദ്ദിഖാണ്. കൊടും വില്ലനായി അഭിനയരംഗത്ത് തിരിച്ചെത്തിയ സിദ്ദിഖിനെ തീര്‍ത്തും വ്യത്യസ്തമായ റോളിലാണ് ഛോട്ടാ മുംബെയില്‍ കണ്ടത്.


Click it and Unblock the Notifications